വികെപി ,എസ് സുരേഷ് ബാബു ടീമിന്റെ 'ലൈവ്' , ആകാംക്ഷയുണര്‍ത്തി ടീസര്‍

കാത്തിരിപ്പിനൊടുവില്‍ എസ്. സുരേഷ്ബാബുവിന്റെ രചനയില്‍ സംവിധായകന്‍ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ‘ലൈവ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രേക്ഷകരില്‍ നിന്നും വി.കെ.പി സിനിമകളുടെ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ടീസറിന് കിട്ടുന്നത്. ചിന്തോദ്ദീപകമായ ഒരു സമകാലിക വിഷയമെന്ന നിലയിലാണ് ടീസര്‍ ചര്‍ച്ചയാവുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു.

മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ എന്നിങ്ങനെ ആകര്‍ഷകമായ താരനിരയാണ് ചിത്രത്തിലുള്ളത്.

ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് ‘ലൈവ്’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ് ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് കല എന്നിവരും മലയാളികള്‍ക്ക് സുപരിചിതരാണ്.

ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ഡിസൈനു കള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

Latest Stories

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...

'പാർട്ടി നയം മാറ്റുന്നു': വാർത്ത തള്ളി സിപിഎം നേതാക്കൾ; ച‍ർച്ച ജനുവരിയിലെന്ന് നേതൃത്വം

ഹോട്ട് വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ മനസിലാകുന്നില്ലെന്ന് സന ഖാന്‍, 'പുതിയ വസ്ത്രം' കാരണമായിരിക്കുമെന്ന് ഉര്‍ഫി