വിക്രത്തിന്റെ വിജയം കേരളത്തിലും ആഘോഷിക്കും; ലോകേഷും അനിരുദ്ധും തൃശ്ശൂരിലെത്തും

വിക്രത്തിന്റെ വിജയം ആരാധകർക്കൊപ്പം ആഘോഷമാക്കാൻ സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദറും തൃശ്ശൂരിലേക്ക്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വിക്രം കേരളത്തിലും വൻ വിജയമായതോടെയാണ് ആരാധകർക്കൊപ്പം ആഘോഷിക്കാൻ ഇരുവരും തൃശ്ശൂർ രാഗം തിയേറ്റററിലേക്ക് എത്തുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം എന്ന റെക്കോർഡ് നിലവിൽ ‘വിക്ര’മിനാണ്.  ഏറ്റവും കൂടുതൽ വരുമാനം നേടിയത് തൃശ്ശൂരിലെ രാഗം തിയേറ്ററിൽ നിന്നാണ്. ജൂൺ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരും തിയേറ്റററിൽ സന്ദർശനം നടത്തുന്നത്.

ജൂൺ 3 ന് റിലീസ് ചെയ്ത ചിത്രം 250 കോടിയിലധികമാണ് ബോക്‌സ് ഓഫീസിൽ വരുമാനം നേടിയത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, , ഗായത്രി ശങ്കർ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതിഥി വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സൂര്യ പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചിത്രം കൂടിയാണ് വിക്രം.  രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ കമല്‍ഹാസന്‍ തന്നെയാണ് ‘വിക്രം’ സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം