ട്രെൻഡ് ആയി 'മുറ' ട്രെയ്ലർ, ആശംസകളുമായി ലോകേഷ് കനകരാജും

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് നവംബർ 8 ന് റിലീസാകുന്ന മുറ. ഇപ്പോഴിതാ പതിമൂന്നു ലക്ഷം കാഴ്ചക്കാർ കഴിഞ്ഞു മുന്നേറുന്ന മുറ ട്രെയിലറിനും ടീമിനും ആശംസകളുമായി സാക്ഷാൽ ലോകേഷ് കനകരാജും എക്‌സിൽ മുറ ടീമിന് ആശംസകൾ കുറിച്ചു.നേരത്തെ ചിയാൻ വിക്രമും നേരിട്ട് മുറ ടീമിന് അഭിനന്ദനങ്ങൾ നൽകിയിരുന്നു.

കപ്പേള സംവിധാനം ചെയ്ത മുസ്തഫയാണ് മുറയുടെ സംവിധാനം നിർവഹിക്കുന്നത്. ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂട്, മാലപാർവതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

https://x.com/dir_lokesh/status/1851866821990740366?s=48&t=Ne79lUIs66trTqDNMc9y8g

Read more

മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.