കുമ്പാരീസിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി ഒരുക്കുന്ന “കുമ്പാരീസി”ലെ പുതിയ പോസ്റ്റര്‍‌ റിലീസ് ചെയ്തു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെന്‍സണ്‍ ആലപ്പാട്ടിന്റെ ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Image may contain: 1 person, text

കുമ്പാരീസിലെ ഗാനങ്ങളും പോസ്റ്ററുകളും സൈബറിടങ്ങളില്‍ വൈറലാവുകയാണ്. കുട്ടനാടിന്റെ ദൃശ്യ ഭംഗിയില്‍ ഒരുക്കിയ “മെല്ലെ മിഴികള്‍ കൂടൊരുക്കി” എന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഗുഡ്വില്‍ എന്റ്‌റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Image may contain: 5 people, people smiling, people sitting and text

അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍, ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രമേഷ് പിഷാരടി, പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും.

Read more

Image may contain: 1 person, text