പട്ടാഭിരാമനൊപ്പം തനൂജ വര്‍മ്മയായി മിയ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ജയറാം നായകനാകുന്ന “പട്ടാഭിരാമനി”ലെ നടി മിയയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തി. തനൂജ വര്‍മ്മ എന്ന കഥാപാത്രമായാണ് മിയ ചിത്രത്തിലെത്തുന്നത്. “എന്റെ മെഴുതിരി അത്താഴങ്ങള്‍”ക്ക് ശേഷം മിയ വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് പട്ടാഭിരാമന്‍. പൃഥിരാജ് നായകനാകുന്ന “ബ്രദേര്‍സ് ഡേ”യാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭക്ഷണത്തെ ദൈവ തുല്യമായി കാണുന്ന പട്ടാഭിരാമന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രധാന്യം കൊടുക്കുന്ന ചിത്രത്തിലെ മറ്റൊരു നായിക ഷീലു എബ്രഹാമാണ്. തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തുന്ന കൃത്യനിഷ്ഠയുള്ള കര്‍ക്കശക്കാരനായ ഒരു ഫുഡ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Image may contain: 1 person, smiling, text

ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്