ബുള്ളറ്റില്‍ ചുള്ളന്‍ ലുക്കില്‍ നിവിന്‍ പോളി; 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ ദിനേശന്‍ എത്തി 

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, നിവിന്‍ പോളി നായകനാകുന്ന “ലവ് ആക്ഷന്‍ ഡ്രാമ” റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്ക് പുറത്തുവിട്ടു. നിവിന്‍ പോളി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാള സിനിമയില്‍ മടങ്ങിയെത്തുന്ന ചിത്രം “ലവ് ആക്ഷന്‍ ഡ്രാമ”. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം വടക്കുനോക്കിയന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും. നിവിന്‍ പോളി തളത്തില്‍ ദിനേശനായി എത്തുമ്പോള്‍ നയന്‍താര ശോഭയായി എത്തുന്നു. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്മെന്റ്സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും കന്നഡയില്‍ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രതീഷ് എം. വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹമാനാണ്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍