തല്ലി തീര്‍ത്ത് നിവിന്‍; 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ ആക്ഷന്‍ രംഗം, ഡിലീറ്റഡ് സീന്‍

മുപ്പത്തിയാറാം പിറന്നാളാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരം നിവിന്‍ പോളി ഇന്നലെ ആഘോഷിച്ചത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. നിവിന്റെ ജന്‍മദിനത്തില്‍ “ലവ് ആക്ഷന്‍ ഡ്രാമ” സിനിമയിലെ ഡിലീറ്റഡ് സീന്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മൂന്ന് മിനിട്ടുള്ള രംഗമാണ് വീഡിയോയില്‍ കാണാനാവുക. നയന്‍താരയും അജു വര്‍ഗീസും നിവിനൊപ്പം ഈ രംഗത്തിലുണ്ട്. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നയന്‍താര, നിവിന്‍ പോളി എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തിയ ചിത്രം നിര്‍മ്മിച്ചത് അജു വര്‍ഗീസും, വൈശാഖ് സുബ്രമണ്യവും, എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

ഷാന്‍ റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച “”കുടുക്ക് പൊട്ടിയ കുപ്പായം”” എന്ന ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Read more

1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശനേയും ശോഭയേയും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, ദിനേശന്‍, ശോഭ എന്നായിരുന്നു ഈ ചിത്രത്തില്‍ നിവിന്‍ പോളിയുടേയും, നയന്‍താരയുടേയും പേരുകള്‍.