ബിയര്‍ കുപ്പിയെറിഞ്ഞ് അജു വര്‍ഗ്ഗീസ്, കട്ടക്കലിപ്പില്‍ നിവിന്‍ പോളിയും; ലൗ ആക്ഷന്‍ ഡ്രാമ ഓണത്തിനെത്തും

ധ്യാന്‍ ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ പോസ്റ്റര്‍ പുറത്ത്. കലിപ്പ് ലുക്കില്‍ ആണ് നടന്‍ അജു വര്‍ഗീസും നിവിന്‍ പോളിയും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിവിന്‍ പോളി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ആര്‍ട്സ്‌ക്ലബ്ബിലെ താരങ്ങളെല്ലാം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിവിന്‍, അജു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍, ഭഗത്, നന്ദന്‍ എന്നിവര്‍ക്കൊപ്പം ശ്രാവണും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ദിനേശന്‍ എന്നാണ് നിവിന്‍ പോളി കഥാപാത്രത്തിന്റെ പേര്. സാഗര്‍ എന്നാണ് അജു വര്‍ഗീസ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത് റോബി വര്‍ഗീസ് രാജും ജോമോന്‍ ടി ജോണും ചേര്‍ന്നാണ്. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രം ഓണത്തിന് തിയേറ്ററിലെത്തും.

2013-ല്‍ തീയേറ്ററുകളിലെത്തിയ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയ രംഗത്തേക്കെത്തിയത്. പിന്നീട് കുഞ്ഞി രാമായണം, അടി കപ്പ്യാരേ കൂട്ടമണി, ഒരേ മുഖം, ഗൂഢാലോചന, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സച്ചിന്‍, അടി കപ്പ്യാരേ കൂട്ടമണി 2 എന്നീ ചിത്രങ്ങളാണ് ധ്യാനിന്റേതായി പുറത്തിറങ്ങാനുള്ളത്. ധ്യാന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ.

Image may contain: 1 person, standing, beard and text

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍