കോവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി 'ലവ്'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ചിത്രത്തിന് “ലവ്” എന്ന് പേരിട്ടു. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് ആശംസകളുമായി സിനിമാതാരങ്ങളും രംഗത്തെത്തി. “”ലവ് – കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഷൂട്ടിംഗ് ആരംഭിച്ചു പൂര്‍ത്തിയായ ആദ്യ മലയാള സിനിമ..”” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/MidhunManuelThomas/posts/946827079119089

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ആശംസകളുമായി എത്തി. വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരാണ് ലവിലെ പ്രധാന താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

https://www.facebook.com/PrithvirajSukumaran/posts/3153531041368605

Read more

നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ജൂണ്‍ 22-നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.