'കുടുക്ക പൊട്ടിച്ച്' നിവിന്‍ പോളി; 'ലവ് ആക്ഷന്‍ ഡ്രാമ' 50 കോടി ക്ലബില്‍

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബില്‍. ആഗോളതലത്തിലാണ് ചിത്രം 50 കോടി കടന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ പുതിയ ടീസറും പങ്കുവെച്ചു.

50 കോടി ക്ലബില്‍ ഇടംപിടിക്കുന്ന നിവിന്‍ പോളിയുടെ മൂന്നാമത്തെ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. നേരത്തെ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളാണ് ഈ നേട്ടം കൈവരിച്ചത്. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്മെന്റ്സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്.

Read more

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാള സിനിമയില്‍ മടങ്ങിയെത്തിയ ചിത്രമാണ് “ലവ് ആക്ഷന്‍ ഡ്രാമ”. ശ്രീനിവാസന്‍, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം,ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍ രാമു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.