പ്രേക്ഷകര്‍ ഏറ്റെടുത്തു; കാലം മായ്ക്കാത്ത കലാലയ ഓര്‍മ്മകളുമായി 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'

രജിഷ വിജയന്‍, വെങ്കടേഷ്, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ പ്രേക്ഷകര്‍ ഏറ്റെടുത്തു. മാര്‍ച്ച് 3ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

പ്രണയം വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നിവയ്‌ക്കൊപ്പം സൗഹൃദവും പുതുമയുള്ള തിരക്കഥയുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഈ കാലഘട്ടം ശക്തമായി ചര്‍ച്ച ചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വയ്ക്കുന്നുണ്ട്. ആര്‍ടു എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ രാധാകൃഷണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗൗതം മേനോന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍, വിജയകൃഷണന്‍, അര്‍ജുന്‍ പി അശോകന്‍, സൂര്യലാല്‍, ഫ്രാങ്കോ, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ടോബിന്‍ തോമസ് നിര്‍വ്വഹിക്കുന്നു. സോബിന്‍ സോമന്‍ ആണ് എഡിറ്റിംഗ്.

കോ പ്രൊഡ്യൂസര്‍ – അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, പ്രോജെക്റ്റ് കണ്‍സള്‍ടന്റ് – അന്‍ഷാദ് അലി, ചീഫ് അസ്സോസിയേറ്റ് – നിതിന്‍ സി സി, കലാസംവിധാനം – സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, മേക്കപ്പ് – ആര്‍ ജി വയനാട്. സംഘട്ടനം – ഫിനിക്സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ – ധനുഷ് പ്രകാശ്.

പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ – റെനി ദിവാകര്‍, സ്റ്റില്‍സ് – റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് – യെല്ലോടൂത്ത്, കളറിസ്‌റ് – ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് – സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ – വിഷ്ണു പി സി. പിആര്‍ഒ – എ.എസ് ദിനേശ്, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ, ഡിജില്‍ മാര്‍ക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ