പ്രണയാര്‍ദ്രമായ് 'ലൂക്ക'യിലെ ഒരേ കണ്ണാല്‍ ഇനി...; ഗാനം ട്രെന്‍ഡിംഗില്‍ ഒന്നാമത്

ടൊവീനോ നായകനായെത്തുന്ന പുതിയ ചിത്രം ലൂക്കയിലെ ആദ്യ വീഡിയോ ഗാനത്തിന് വമ്പന്‍ സ്വീകാര്യത. “ഒരേ കണ്ണാല്‍ ഇനി..” എന്നു തുടങ്ങുന്ന മനോഹരമായ പ്രണയാര്‍ദ്ര ഗാനമാണ് യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി കുതിക്കുന്നത്. ഗാനത്തിന് ഇതിനോടകം അഞ്ച് ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. സംഗീതം ഒരുക്കിയിരിക്കുന്നത്. നന്ദഗോപന്‍, സൂരജ് കുറുപ്പ്, അഞ്ജു ജോസഫ്, നീതു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സുരാജ് എസ് കുറുപ്പാണ് ഈണം പകര്‍ന്നിരിക്കുന്നത്.

അഹാന കൃഷ്ണകുമാറാണ് ചിത്രത്തില്‍ ടൊവീനോയുടെ നായിക. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

ടൊവീനോയ്‌ക്കൊപ്പം അഹാന കൃഷ്ണ, നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വില്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു. ജൂണ്‍ 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം