റിലീസിന് ഒരുങ്ങി ടൊവീനോയുടെ 'ലൂക്ക'; സോങ് ടീസര്‍

ടൊവീനോ നായകനായെത്തുന്ന പുതിയ ചിത്രം ലൂക്കയുടെ സോങ് ടീസര്‍ റിലീസ് ചെയ്തു. “ഒരേ കണ്ണാല്‍…” ആദ്യ ഗാനത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ആദ്യ ഗാനം ജൂണ്‍ 9 ന് പുറത്തിറങ്ങും. സുരാജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തില്‍ ടൊവീനോയുടെ നായിക

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം കലാകാരനും ശില്പിയുമായ ലൂക്കായുടെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. എഡിറ്റിംഗ് നിഖില്‍ വേണു. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.

ടൊവീനോയ്‌ക്കൊപ്പം അഹാന കൃഷ്ണ, നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, പൗളി വില്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, ദേവി അജിത് തുടങ്ങിയവരും അഭിനയിക്കുന്നു. ജൂണ്‍ 28 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി