എമ്പുരാനിലും 'ലൂസിഫര്‍ പള്ളി' ഉണ്ടാകുമോ? വിനോദസഞ്ചാരികളുടെ പറുദീസയായി ചീന്തലാര്‍ പള്ളി

‘എമ്പുരാന്‍’ സിനിമയുടെ പുതിയ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ‘ലൂസിഫര്‍’ സിനിമയുടെ ലൊക്കേഷനായ ചീന്തലാര്‍ പള്ളി എമ്പുരാന്റെയും ലൊക്കേഷനാകുമോ എന്ന ആകാംഷയിലാണ് നാട്ടുകാര്‍.

ലൂസിഫറിലൂടെ വിനോദസഞ്ചാരികളുടെ ഇഷ്ടം നേടിയ ഇടമാണ് ചീന്തലാര്‍ പള്ളി. മോഹന്‍ലാലും മഞ്ജു വാര്യരും ചേര്‍ന്നുള്ള പ്രധാന രംഗം ചിത്രീകരിച്ചതോടെയാണ് ചീലന്താര്‍ പള്ളിക്ക് ലൂസിഫര്‍ പള്ളി എന്ന വിളിപ്പേര് വന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഏഴ് ലക്ഷം രൂപ ചിലവഴിച്ച് പള്ളി പുതുക്കി പണിതത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ എമ്പുരാന്‍ തുടങ്ങുന്നതായി പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്.

എമ്പുരാന്‍ ലൂസിഫറിന് മുകളില്‍ നില്‍ക്കുമെന്നും വലിയ മുടക്കു മുതല്‍ വേണ്ടി വരുന്ന ചിത്രമാണിതെന്നും പൃഥ്വിരാജും മോഹന്‍ലാലും പറഞ്ഞിരുന്നു. എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ വിവരം അടുത്തിടെ പൃഥ്വിരാജ് തുറന്നു പറഞ്ഞിരുന്നു.

എമ്പുരാന്റെ ഫുള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നും പൃഥ്വിരാജ് ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട സംസാരിക്കവെ പറഞ്ഞിരുന്നു.

Latest Stories

ഗാസയിലെ പ്രായപൂർത്തിയാകാത്തവരെ രഹസ്യമായി വധശിക്ഷയ്ക്ക് വിധേയരാകണം; ഓസ്ട്രിയയിലെ ഇസ്രായേൽ അംബാസഡർ ഡേവിഡ് റോട്ടിന്റെ രഹസ്യ വീഡിയോ പുറത്ത്

IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത കോർണൽ പിഎച്ച്ഡി വിദ്യാർത്ഥി തടങ്കലിൽ

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ

IPL 2025: 10 കോടിക്ക് മേടിച്ചപ്പോൾ വില കുറച്ച് കണ്ടവരൊക്കെ എവിടെ? ചെപ്പോക്കിൽ മുംബൈക്ക് മേൽ തീയായി നൂർ അഹമ്മദ്

അയോധ്യ രാമക്ഷേത്രം ആർ‌എസ്‌എസിന്റെ നേട്ടമല്ല, മറിച്ച് സമൂഹത്തിന്റെ നേട്ടമാണ്; അധിനിവേശ മനോഭാവം ഇന്ത്യയ്ക്ക് അപകടകരമാണ്: ദത്താത്രേയ ഹൊസബാലെ

IPL 2025: ഹൈദരാബാദിൽ സൺ റൈസേഴ്സിന്റെ സംഹാരതാണ്ഡവം; പൊരുതി തോറ്റ് രാജസ്ഥാൻ റോയൽസ്

സംഭാൽ പള്ളി കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ; ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ മൊഴി സമർപ്പിക്കുന്നത് തടയുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരൻ

IPL 2025: പൊരുതി തോറ്റാൽ അങ് പോട്ടെന്നു വെക്കും; പരിക്ക് വെച്ച് ഇജ്ജാതി അടി; സഞ്ജു വേറെ ലെവൽ

IPL 2025: എന്റെ പൊന്നു മക്കളെ ധോണിയോട് ജയിക്കാൻ നിനക്കൊന്നും സാധിക്കില്ല, ആ ഒരു കാര്യമാണ് അവന്മാരുടെ ബ്രഹ്മാസ്ത്രം: ആകാശ് ചോപ്ര