ഞങ്ങളുടെ നെടുമ്പള്ളി ഇങ്ങനെയല്ല, ഇത്രയ്ക്ക് വേണ്ട '; ചിരഞ്ജീവിക്കു ട്രോള്‍

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദറിന്റെ ആദ്യ ടീസറിനു നേരെ ട്രോളുകളുമായി മലയാളികള്‍ .’സ്റ്റീഫന്‍ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവിയുടെ ഇന്‍ട്രൊ സീന്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. പി.കെ. രാംദാസിന്റെ മൃതദേഹം കാണുന്നതിന് ഇത്ര വലിയ സ്‌റ്റൈലിന്റെ ആവശ്യമില്ലെന്നാണ് കമന്റുകള്‍ പറയുന്നത്.

നടന്‍ സുനിലാണ് കലാഭവന്‍ ഷാജോണിന്റെ വേഷത്തില്‍ എത്തുക. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്.

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്തമാണന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും.

സത്യദേവ് കഞ്ചരണ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പുരി ജഗന്നാഥ്, നാസര്‍, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നീരവ് ഷാ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ