ലൂസിഫര്‍ തെലുങ്കില്‍ 'ബോബി' ബിജു മേനോന്‍; ചിത്രം എത്തുക ചിരഞ്ജീവി നിര്‍ദേശിച്ച മാറ്റങ്ങളോടെ

മോഹന്‍ലാല്‍ – പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ ബിജു മേനോന്‍ വില്ലനായി എത്തുന്നു. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന് തെലുങ്കില്‍ നല്‍കിയിരിക്കുന്ന പേര്. സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോള്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷത്തില്‍ നയന്‍താര എത്തും.

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിര്‍മാതാക്കളായുണ്ട്.

Read more

മോഹന്‍ രാജയാണ് സംവിധാനം. ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു.