'ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ'; 'ഇട്ടിമാണി'യിലെ ലിറിക്കല്‍ വീഡിയോ

“ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന”യിലെ മോഹന്‍ലാലിന്റെ ചൈനീസ് അവതാരം കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. ചൈനീസ് പറഞ്ഞെത്തിയ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തിറങ്ങിയിരിക്കുകയാണ്. ചൈനീസ് ഭാഷയും മലയാളവും ഇടകലര്‍ത്തിയുള്ള “ബൊമ്മ ബൊമ്മ” എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

എം ജി ശ്രീകുമാര്‍, വൃന്ദ ഷമീക്ക് ഘോഷ്, മാസ്റ്റര്‍ ആദിത്യന്‍, ലിയു ഷുവാങ്, തെരേസ റോസ് ജിയോ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ടീം ഫോര്‍ മ്യൂസിക്ക്‌സ് ആണ് ഈണം നല്‍കിയിരിക്കുന്നത്. തൃശൂരില്‍ ഇട്ടിമാണി കേറ്ററിങ് സര്‍വ്വീസ് നടത്തുന്ന ഇട്ടിമാണിയായി മോഹന്‍ലാല്‍ വേഷമിടുമ്പോള്‍ സുഗുണനായി അജു വര്‍ഗീസ് എത്തുന്നു. ലണ്ടനില്‍ നഴ്‌സായ കാമുകിയായി എത്തുന്നത് ഹണി റോസാണ്.

കെപിഎസി ലളിത, സിദ്ദിഖ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍, സിജോയ് വര്‍ഗീസ്, വിനു മോഹന്‍, സ്വാസിക, അരിസ്‌റ്റോ സുരേഷ്, കൈലാഷ്, അശോകന്‍, വിവിയ തുടങ്ങി ഒരു വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്