ഇര്‍ഷാദിനൊപ്പം പ്രധാന കഥാപാത്രമായി സംവിധായകന്‍ എം.എ നിഷാദും; ടൈറ്റില്‍ നാളെ എത്തും

സംവിധാകന്‍ എം.എ നിഷാദ് വീണ്ടും അഭിനേതാവാകുന്നു. കെ സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലിക്കൊപ്പം ഒരു പ്രധാനപ്പെട്ട റോളിലാണ് എം.എ നിഷാദ് വേഷമിടുക. മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യും. എം.എ നിഷാദ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

മലയാളത്തിലെ പ്രമുഖ സംവിധായകരായ സിദ്ദിഖ്, രഞ്ജിത്ത്, ബി ഉണ്ണികൃഷണന്‍, സുരേഷ് ഉണ്ണിത്താന്‍, ജീത്തു ജോസഫ്, മഹേഷ് നാരായണന്‍, രഞ്ജിത്ത് ശങ്കര്‍, പ്രിയാനന്ദന്‍, അജയ് വാസുദേവ്, ജൂഡ് ആന്തണി, മിഥുന്‍ മാനുവല്‍ തോമസ്, ഒമര്‍ ലുലു, സോഹന്‍ സീനുലാല്‍, ദീപു അന്തിക്കാട്, രജേഷ് നായര്‍ എന്നിവരുടെ പേജുകളിലൂടെ ടൈറ്റില്‍ ലോഞ്ച് ചെയ്യും.

എം.എ നിഷാദിന്റെ കുറിപ്പ്:

സിനിമാ രംഗത്തെത്തിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഒരു നിര്‍മ്മാതാവിന്റെ വേഷം ധരിച്ചു, സംവിധായകന്റെ തൊപ്പി അണിഞ്ഞു, തിരക്കഥാകൃത്ത് ആയി. ഒരു നടനെന്ന നിലയില്‍ കുറച്ച് സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്. ഇര്‍ഷാദ് അലിക്കൊപ്പം ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുകയാണ്.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചത് വലിയ പ്രതീക്ഷകളോടെയാണ്, ഈ അവസരത്തിനായി എന്റെ സംവിധായകന്‍ കെ സതീഷിനും നിര്‍മ്മാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട സംവിധായക സുഹൃത്തുക്കള്‍ ഈ സിനിമയുടെ ടൈറ്റില്‍ നാളെ ലോഞ്ച് ചെയ്യും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം