കേസുമായി മുന്നോട്ട് പോകാന്‍ താത്‌പര്യമില്ല, ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടി; മാല പാര്‍വതി സുപ്രീം കോടതിയില്‍

ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടിയെന്ന് നടി മാല പാര്‍വതി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ മാല പാര്‍തി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നാണ് മാല പാര്‍വതി പറയുന്നത്.

എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ചൂണ്ടിക്കാണിച്ചു.

സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് മാല പാര്‍വതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഒരു അതിജീവിത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇതിനൊപ്പം പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Latest Stories

40 വര്‍ഷ കരാര്‍ കാലയളവില്‍ 54750 കോടി  മൊത്ത വരുമാനമുണ്ടാക്കും; വിഴിഞ്ഞം തുറമുഖത്തുനിന്ന് 2034 മുതല്‍ വരുമാനം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

മാല പാര്‍വതിക്കെതിരെ ഡബ്ല്യൂസിസി; കേസില്‍ കക്ഷി ചേരും, ഹര്‍ജിയെ എതിര്‍ക്കും

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; പ്രതി ആരവ് പിടിയിൽ

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; കീഴടങ്ങാൻ തയാറെന്ന് പ്രതി, പൊലീസിനെ വിവരം അറിയിച്ചു

ചാമ്പ്യൻസ് ട്രോഫി: ഓവര്‍ ഷോ വിനയാകും, പാകിസ്ഥാനെ കാത്ത് വിലക്ക്

ധന്യ മേരി വര്‍ഗീസ് വീണ്ടും കുരുക്കില്‍; ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ സ്വത്ത് കണ്ടുകെട്ടി

24 മണിക്കൂറിനിടെ രണ്ടാം തവണ; സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്

അസുഖങ്ങള്‍ ബാധിച്ച് അവശനായി, സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ.. സുഹൃത്തിനെ വിശ്വസിച്ച് റിസബാവ സൗഭാഗ്യങ്ങള്‍ തട്ടിതെറിപ്പിച്ചു: ആലപ്പി അഷ്‌റഫ്

ഇസ്‌കോണ്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു; നിരോധിക്കണം; ബംഗ്ലാദേശ് സര്‍ക്കാരിനു നോട്ടീസയച്ച് സുപ്രീംകോടതി അഭിഭാഷകര്‍; ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ

വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്