Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

റൗഡി ബേബിയ്ക്ക് പിന്നാലെ തരംഗമായി മാരി സോങും; കാഴ്ച്ചക്കാര്‍ ഒരു മില്യന്‍ കവിഞ്ഞു

, 6:05 pm

ധനുഷ്-ടൊവീനോ ചിത്രം മാരി 2 വിന് തിയേറ്ററില്‍ മികച്ച സ്വീകരണമാണ് ലഭിച്ചു വരുന്നത്. ചിത്രം ഇറങ്ങുന്നതിനും മുമ്പേ ചിത്രത്തിലെ റൗഡി ബേബി ഉള്‍പ്പടെയുള്ള ഗാനങ്ങള്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനവും കൂടി പുറത്തു വന്നിരിക്കുകയാണ്. ഗംഭീര സ്വീകരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോങ് പുറത്തിറങ്ങി മൂന്നു ദിനം പിന്നിടുമ്പോള്‍ കാഴ്ച്ചക്കാര്‍ 17 ലക്ഷം കവിഞ്ഞു. യുവാന്‍ ശങ്കര്‍ രാജ, ധനുഷ്, ചിന്നപ്പൊന്ന്, വി.എം മഹാലിംഗം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് പാട്ടെഴുതി ഈണം പകര്‍ന്നിരിക്കുന്നത്.

ധനുഷിന്റെയും സായ് പല്ലവിയുടെയും മികച്ച പ്രകടനം തന്നെയാണ് ഈ ഗാനത്തിന്റെയും ഹൈലൈറ്റ്. തകര്‍പ്പന്‍ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത പ്രകടനമാണ് ഇരുവരുടെയും. റൗഡി ബേബി സോങിനെ അപേക്ഷിച്ച് ധനുഷിന്റെ ചടുല രംഗങ്ങളാണ് ഈ സോങില്‍ കാണാനാവുക. പുറത്തിറങ്ങി എട്ട് ദിവസം പിന്നിടുമ്പോള്‍ 43 മില്യന്‍ കാഴ്ച്ചക്കാരുമായി വമ്പന്‍ കുതിപ്പിലാണ് ചിത്രത്തിലെ റൗഡി ബേബി ഗാനം. നിരവധി റെക്കോഡുകളും റൗഡി ബേബിയ്ക്ക് മുന്നില്‍ പഴങ്കഥയായിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന വീഡിയോ ഗാനം 288K ലൈക്ക്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ (70 ലക്ഷം) കണ്ട വീഡിയോ ഗാനം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 50 മില്യന്‍ കാഴ്ച്ചക്കാരെ നേടിയ ലിറിക്കല്‍ വീഡിയോ. 350K മ്യൂസിക്കലി വീഡിയോസുള്ള ആദ്യ തമിഴ് ഗാാനം എന്നീ റെക്കോഡുകളാണ് റൗഡി ബേബിയുടെ പേരില്‍ കുറിക്കപ്പെട്ടത്.

Advertisement