ഈ സിനിമകള്‍ ഒ.ടി.ടിക്ക് വേണ്ടേ? ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിലീസില്ല; തിയേറ്ററില്‍ പരാജയമായ ചിത്രങ്ങള്‍ ഇനി എന്നെത്തും

തിയേറ്ററില്‍ എത്തിയ സിനികള്‍ പിന്നീട് ഒ.ടി.ടിയില്‍ കാണാമെന്ന് വിചാരിച്ച പ്രേക്ഷകര്‍ക്ക് നിരാശ. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് സാധാരണ സിനിമകള്‍ ഒ.ടി.ടിയില്‍ എത്താറുള്ളത്. എന്നാല്‍ 13 ഓളം സിനിമകള്‍ ഇനിയും ഒ.ടി.ടിയില്‍ എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ് ഇനി ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കാനുള്ളത്. ഇതില്‍ പലതും തിയേറ്ററില്‍ കാര്യമായ വിജയം നേടാത്തവയാണ്.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ‘മദനോത്സവം’ ഇതുവരെ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമിലും എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ആയിരുന്നു മദനോത്സവം റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഒന്നര വര്‍ഷത്തിന് ചിത്രം ഒ.ടി.ടിയില്‍ ഉടന്‍ എത്തിയേക്കും എന്നാണ് സൂചന.

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ മാര്‍ച്ച് 8ന് ആയിരുന്നു തിയേറ്ററില്‍ എത്തിയത്. അജു വര്‍ഗീസ്,ഗൗരി ജി കിഷന്‍,ദര്‍ശന എസ് നായര്‍,ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, ഗോകുല്‍, രാജേഷ് അഴീക്കോടന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘സീക്രട്ട ഹോം’ ഇതുവരെ ഒ.ടി.ടിയില്‍ എത്തിയിട്ടില്ല. സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന വാര്‍ത്തകള്‍ എത്തിയെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മാര്‍ച്ച് 22ന് ആയിരുന്നു സിനിമ തിയേറ്ററുകളില്‍ എത്തിയത്.

ടൊവിനോ തോമസ്, ഭാവന എന്നിവര്‍ ഒന്നിച്ച ‘നടികര്‍’ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും ഇതുവരെ എത്തിയിട്ടില്ല. ജീന്‍ പോളിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മെയ് 3ന് ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, അനൂപ് മേനോന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

സണ്ണി വെയ്ന്‍, ലുക്മാന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി മജു സംവിധാനം ചെയ്ത ‘പെരുമാനി’ മെയ് 10ന് ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഈ സിനിമയുടെ ഒ.ടി.ടി റിലീസിനെ കുറിച്ചും വ്യക്തതയില്ല.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളായ സുരേശനെയും സുമലത ടീച്ചറെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ ചിത്രമാണ് ‘സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. മെയ് 16ന് തിയേറ്ററുകളിലെത്തിയ ഈ സിനിമ എന്ന് ഒ.ടി.ടിയില്‍ എത്തുമെന്ന് സ്ഥീരികരണമില്ല.

അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമാണ് ‘ഗഗനചാരി’. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍, അജു വര്‍ഗീസ്, കെബി ഗണേഷ് കുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ജൂണ്‍ 21ന് ആയിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്യത്. ആഗോള തലത്തില്‍ വിവിധ ഫെസ്റ്റിവലുകളില്‍ അംഗീകാരം നേടിയ ചിത്രം എപ്പോള്‍ ഒ.ടി.ടിയില്‍ എത്തുമെന്ന് സ്ഥിരീകരണമില്ല.

നവാഗതനായ മനു രാധാകൃഷ്ണന്റെ സംവിധാനത്തില്‍ ബാലതാരം ദേവനന്ദ കേന്ദ്ര കഥാപാത്രമായ ‘ഗു’ രണ്ട് തവണ തിയേറ്ററുകളില്‍ എത്തിയിരുന്നു. മെയ് 17ന് തിയേറ്ററില്‍ എത്തിയ ചിത്രം ജൂലൈ 18ന് റീ റിലീസ് ചെയ്തു. എന്നാല്‍ ഒ.ടി.ടിയില്‍ എന്ന് എത്തുമെന്ന് വിവരമില്ല. സൈജു കുറുപ്പ്, നിരഞ്ജ് മണിയന്‍പിള്ള, മണിയന്‍പിള്ള രാജു, കുഞ്ചന്‍, എന്നിവരും ചിത്രത്തിലുണ്ട്.

സംവിധായകന്‍ ടിഎസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ‘ഡിഎന്‍എ’ ജൂണ്‍ 14ന് ആയിരുന്നു തിയേറ്ററില്‍ എത്തിയത്. അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആന്റണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

‘മറിമായം’ പരമ്പരയുടെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ ‘പഞ്ചായത്ത് ജെട്ടി’ ജൂലൈ 26ന് ആണ് തിയേറ്ററില്‍ എത്തിയത്. തിയേറ്ററില്‍ നല്ല പ്രതികരണം നേടിയെങ്കിലും ഇതുവരെ ഒ.ടി.ടിയില്‍ എത്തിയിട്ടില്ല. മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍, സലിം കുമാര്‍, നിയാസ് ബക്കര്‍ , റിയാസ്, വിനോദ് കോവൂര്‍, രചനാ നാരായണന്‍കുട്ടി, സ്‌നേഹ ശ്രീകുമാര്‍, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ഓഗസ്റ്റ് 23ന് തിയേറ്ററിലെത്തിയ ഭാവന-ഷാജി കൈലാസ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരു പ്രഖ്യാപനവും എത്തിയിട്ടില്ല. മെഡിക്കല്‍ പശ്ചാത്തലത്തിലൂള്ള ഹൊറര്‍ ത്രില്ലര്‍ ആയാണ് സിനിമ എത്തിയത്. അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തുനാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’ ഓഗസ്റ്റ് 23ന് ആണ് തിയേറ്ററിലെത്തിയത്. പ്രായവ്യത്യാസമുള്ള ഒരു യുവാവിന്റേയും യുവതിയുടേയും കഥയാണ് ചിത്രം പറഞ്ഞത്. റിലീസ് ചെയ്തിട്ട് രണ്ട് മാസം ആയെങ്കിലും ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് വിവരമൊന്നുമില്ല.

എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഫൂട്ടേജ്’ എന്ന് ഒ.ടി.ടിയില്‍ എത്തുമെന്നുള്ള വിവരങ്ങളും എത്തിയിട്ടില്ല. ഓഗസ്റ്റ് 23ന് ആണ് ഫൂട്ടേജ് തിയേറ്ററുകളിലെത്തിയത്. മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

Latest Stories

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍

"റൊണാൾഡോയ്ക്ക് 1000 ഗോൾ നേടാനാവില്ല, അയാൾക്ക് അത് സാധിക്കില്ല"; തുറന്നടിച്ച് മുൻ ലിവർപൂൾ താരം

ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍..; വേറിട്ട ലുക്കില്‍ പ്രഭാസ്, 'രാജാസാബ്' പോസ്റ്റര്‍ പുറത്ത്

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കൈകോർത്ത് വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്, ആരാധകർക്ക് നൽകിയിരിക്കുന്നത് വലിയ ഉറപ്പ്

സൈഡ് പ്ലീസ് കോഹ്‌ലി ഭായ്, വിരാടിനെ തൂക്കിയെറിഞ്ഞ് ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിച്ചുകയറ്റം നടത്തി യുവതാരം; ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും; ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കേരളം വളരെവേഗം മാറുന്നുവെന്ന് മുഖ്യമന്ത്രി

"മെസിയുടെ പകരക്കാരൻ ഇനി ആ താരമാണ്"; ബയേൺ മ്യൂണിക്ക് പരിശീലകൻ അഭിപ്രായപ്പെട്ടു

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി

ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കും.. എല്ലാം ഞാന്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്; ബാലയുടെ ഭാര്യ കോകില

എന്റെ പൊന്നോ, ഗംഭീര ട്വിസ്റ്റ്; ലേലത്തിൽ വമ്പനെ റാഞ്ചാൻ ആർസിബി; നടന്നാൽ കോഹ്‌ലിക്കൊപ്പം അവനും