മദനോത്സവത്തിന്റെ രാഷ്ട്രീയം; സുരാജ് വെഞ്ഞാറമ്മൂട് സിനിമയ്ക്ക് മികച്ച പ്രതികരണം

തിയേറ്ററുകളില്‍ മികച്ച പ്രതികരണം തേടി സുരാജ് വെഞ്ഞാറമൂട് ചിത്രം ‘മദനോത്സവം’. വിഷു റിലീസായി ഏപ്രില്‍ പതിനാലിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രമാണിതെന്നും പ്രേക്ഷകര്‍ വ്യക്തമാക്കുന്നു.

സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് തിരക്കഥ. വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘ന്നാ താന്‍ കേസ് കൊടി’ന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍ ആണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്ടര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ അരപ്പിരി വരയന്‍.

Latest Stories

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്