സുരേഷ് ഗോപിയുടെ മകന്‍ മാധവന്‍ സുരേഷ് സിനിമയിലേക്ക്; കുമ്മാട്ടിക്കളി വരുന്നു

സൂരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷ് നായകനാകുന്ന ചിത്രം വരുന്നു. ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലാണ് മാധവ് എത്തുന്നത്. സിനിമയുടെ പൂജയും ചിത്രീകരണവും മാര്‍ച്ച്27 ന് ആലപ്പുഴ സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂളില്‍ രാവിലെ 9 മണിക്ക് നടക്കും.

സൂപ്പര്‍ഗുഡ് ഫിലിംസ് ആണ് നിര്‍മ്മാണം. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി. പൂജാ ചടങ്ങില്‍ നിര്‍മ്മാതാവ് ആര്‍ ബി ചൗധരിയും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ റാഷിക് അജ്മല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

സംവിധായകന്‍ ആര്‍ കെ വിന്‍ സെന്റ് സെല്‍വയുടേതാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനര്‍ സജിത്ത് കൃഷ്ണ, സംഗീതം ജാക്‌സണ്‍ വിജയന്‍, ലിറിക്‌സ് സജു എസ്, എഡിറ്റര്‍ ആന്റണി, സംഘട്ടനം ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍, ചീഫ് അസോസിയേറ്റ് മഹേഷ് മനോഹര്‍, മേക്കപ്പ് പ്രതിഭ രംഗന്‍, ആര്‍ട്ട് ഡയറക്ടര്‍ മഹേഷ് നമ്പി, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, എ എസ് ദിനേശ്, സ്റ്റില്‍സ് ബാവിഷ്, ഡിസൈന്‍ ചിറമേല്‍ മീഡിയ വര്‍ക്ക്‌സ്.

Latest Stories

'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

എനിക്ക് ഭയമാണ് ആ ചെക്കന്റെ കാര്യത്തിൽ, ആ ഒരു കാര്യം അവന് പണിയാണ്: സൗരവ് ഗാംഗുലി

IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു; തെഹൽക മുൻ മാനേജിംഗ് എഡിറ്ററും പത്രപ്രവർത്തകനുമായ മാത്യു സാമുവലിനെതിരെ കേസ്

പഴയ തലമുറയിലുള്ളവർക്ക് മറഡോണയോടും, ഇപ്പോഴത്തെ തലമുറയ്ക്ക് ലയണൽ മെസിയോടുമാണ് താല്പര്യം: നരേന്ദ്ര മോദി

ഗാസയിൽ ഇസ്രായേൽ പുനരാരംഭിച്ച വംശഹത്യയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 400 കവിഞ്ഞു

കൂടല്‍മാണിക്യ ക്ഷേത്ര വിവാദം; ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

നമ്മുടെ പാടത്തെ പിള്ളേർ വിചാരിച്ചാൽ ഈ പാകിസ്ഥാൻ ടീമിനെ തോല്പിക്കാം; അതിദയനീയം അവസ്ഥ; ന്യുസിലാൻഡിനെതിരെ വീണ്ടും പരാജയം

ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ

പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം; ഇനിമുതൽ സിപിഐഎം നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കും