തമിഴില്‍ 'ചാര്‍ലി' ആയി മാധവന്‍; 'മാര'യുടെ ചിത്രീകരണം പകുതിയും പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം “ചാര്‍ലി”യുടെ തമിഴ് പതിപ്പ് “മാര”യുടെ ചിത്രീകരണം 50 ശതമാനത്തോളം പൂര്‍ത്തിയായെന്ന് അണിയറപ്രവര്‍ത്തകര്‍. മാധവന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മാധവന്റെ അന്‍പതാം ജന്‍മദിനം ആഘോഷിച്ച വേളയിലാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടത്.

മാധവനും ശ്രദ്ധ ശ്രീനാഥുമാണ് മാരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രം വേദയാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ.
സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ലോക്ക്ഡൗണിന് ശേഷം ഉടനടി തന്നെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് മാര സംഘം.

ദുല്‍ഖറും പാര്‍വ്വതിയും വേഷമിട്ട മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ചിത്രം ചാര്‍ലി മലയാളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. നവാഗതനായ ദിലീപ് കുമാറാണ് “മാര” സംവിധാനം ചെയ്യുന്നത്. 40 വയസുകാരന്റെ കഥാപാത്രമാണ് ഇതില്‍ മാധവന്‍ ചെയ്യുന്നത്. അതേസമയം, കോളേജ് വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയുടെ വേഷമായിരിക്കും ശ്രദ്ധ അവതരിപ്പിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം