സുനിയുടെയും കൂട്ടരുടെയും ജീവിതം വെറും വാക്കല്ല, സത്യമായ വാക്ക്; 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തെക്കുറിച്ച് മധുപാല്‍

ജി പ്രജിത്തിന്റെ സംവിധാനത്തില്‍ ബിജുമേനോനും സംവൃത സുനിലും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. സുനിയുടെയും കൂട്ടരുടെയും ജീവിതം വെറും വാക്കല്ലെന്നും സത്യമായ വാക്കാണെന്നും മധുപാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

സത്യം പറഞ്ഞാ വിശ്വസിക്കുമോ..? ശരിക്കും ഇന്നത്തെ ചോദ്യമാണ്. ഇത്രമേല്‍ മനുഷ്യനെ പിടിച്ചു നിര്‍ത്തുന്ന ഒരു വാക്കില്ല. ജീവിത കാഴ്ചയാണ് ഈ ചിത്രം. കള്ളത്തരത്തിന്റെ ലോകത്ത് ആര്‍ക്കും ആരെയും വിശ്വാസമില്ലാതാവുന്ന നേരത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ കഷ്ടപ്പെടുന്ന ഇന്നത്തെ തികച്ചും സാധാരണക്കാരുടെ കഥ. സിനിമ നമുക്കു മുന്നില്‍ സംഭവിക്കുകയാണ്. Realistic Cinema എന്നത് അത്രമേല്‍ മനോഹരമായി കാണിച്ചിരിക്കുന്നു. എനിക്കും നിങ്ങള്‍ക്കമിടയില്‍ ഇവരുണ്ട് സുനിയും കൂട്ടരും അവരുടെ ജീവിതം വെറും വാക്കല്ല സത്യമായ വാക്ക് . ഓരോ സീനും ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളില്‍ ഒപ്പം സഞ്ചരിക്കുന്ന സിനിമ . ഇന്നിന്റെ സിനിമ .ഈ കാലത്തിന്റെ സിനിമ .

ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹമാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Latest Stories

RR VS RCB: ഞങ്ങളോട് ക്ഷമിക്കണം, ആ ഒരു കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, ഇല്ലായിരുന്നെങ്കിൽ കാണിച്ച് തന്നേനെ: റിയാൻ പരാഗ്

പഹൽഗാം ഭീകരാക്രമണം: രണ്ട് ഭീകരരുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ട് അന്വേഷണ സംഘം

RR VS RCB: എടാ മണ്ടന്മാരെ, ജയിക്കും എന്ന് ഉറപ്പിച്ച കളികൾ നീയൊക്കെ നശിപ്പിച്ചല്ലോ; രാജസ്ഥാൻ റോയൽസിനെതിരെ വൻ ആരാധകരോഷം

ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ സംസ്കാരം ഇന്ന് ഉച്ചക്ക്

ഇനി ചായ കൊടുത്ത് പറഞ്ഞുവിടുന്ന പരിപാടിയില്ല; ഇന്ത്യ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കും; സൈനിക നീക്കം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാക് മന്ത്രി

പഹൽഗാം ഭീകരാക്രമണം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ

ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കു വന്ന കപ്പലില്‍ നാലര വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കപ്പല്‍ തീരത്ത് അടുപ്പിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം