മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബില്‍. നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പാണ് ഇക്കാര്യം ആദ്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. റിലീസ് ചെയ്ത് 45 ദിവസം പിന്നിടുമ്പോഴാണ് 100 കോടി നേട്ടത്തില്‍ മധുരരാജ എത്തി ചേര്‍ന്നത്. 100 കോടി നേട്ടത്തിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് മധുരരാജ. വൈശാഖിന് ഇത് രണ്ടാം നേട്ടമാണ്. നേരത്തെ വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും 100 കോടി ക്ലബില്‍ കടന്നിരുന്നു.
കേരളത്തില്‍ ഇരുന്നൂറ്റിഅന്‍പതില്‍പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത മധുരരാജ ആകെ മൊത്തം എണ്ണൂറിനു മുകളില്‍ സ്‌ക്രീനുകളില്‍ ആയാണ് ലോകം മുഴുവന്‍ എത്തിയത്. ഗള്‍ഫില്‍ ലൂസിഫര്‍, പുലി മുരുകന്‍, ഒടിയന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസും മധുരരാജക്ക് ലഭിച്ചിട്ടുണ്ട്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിച്ച ചിത്രമാണ് മധുരരാജ.
പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തി. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് നെല്‍സണ്‍ ഐപ്പാണ്. ഈ വര്‍ഷം നൂറുകോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ മലയാളചിത്രമാണ് മധുരരാജ. നേരത്തെ മോഹന്‍ലാലിന്റെ ലൂസിഫര്‍ നൂറുകോടി ക്ലബില്‍ ഇടം നേടിയിരുന്നു.