'വഞ്ചിച്ചാണ് വിവാഹം ചെയ്തത്..', ഇത് മഹാലക്ഷ്മിയുടെ മൊഴിയോ? പ്രതികരിച്ച് താരം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രതിസന്ധി ഘട്ടത്തിലും ഭര്‍ത്താവിനൊപ്പം നിന്ന് നടി മഹാലക്ഷ്മി. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രവീന്ദറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. രവീന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മഹാലക്ഷ്മി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

”എന്നില്‍ പുഞ്ചിരി കൊണ്ടുവരുന്നതില്‍ നിങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. ആരെയും സ്‌നേഹിക്കാനുള്ള യഥാര്‍ഥ കാരണം വിശ്വാസമാണ്. എന്നാല്‍ ഇവിടെ എന്നേക്കാള്‍ വിശ്വാസം നിന്നെ സ്‌നേഹിക്കുന്നു. പഴയ പോലെ അതേ സ്‌നേഹം വര്‍ഷിച്ച് എന്നെ സംരക്ഷിക്കൂ. സ്‌നേഹം മാത്രം, എന്ന് സ്വന്തം അമ്മു” എന്നാണ് ചിത്രത്തോടൊപ്പം മഹാലക്ഷ്മി കുറിച്ചത്.

നേരത്തെ അറസ്റ്റിലായ രവീന്ദറിനെതിരെ മഹാലക്ഷ്മി തെളിവുകള്‍ നല്‍കിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തതെന്നും രവീന്ദറിന്റെ തട്ടിപ്പ് കേസിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമൊക്കെ നടി മൊഴി നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍ എത്തിയത്.

ആ വാര്‍ത്തകള്‍ എല്ലാം ഗോസിപ്പ് ആണെന്ന് ഒറ്റ ഫോട്ടോയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് മഹാലക്ഷ്മി. ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റിലായ സമയത്തും പ്രതികരണവുമായി മഹാലക്ഷ്മി എത്തിയിരുന്നു. ഇതും കടന്നുപോകും എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ നടി കുറിച്ചത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം