നിവിൻ പേളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷെെൻ ഒരുക്കിയ ചിത്രമായിരുന്നു മഹാവീര്യർ. തിയേറ്ററിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിത ഉണ്ണി വ്ളോഗ്സ് പങ്കുവെച്ച റിവ്യൂവാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധേയമാകുന്നത്.
റിവ്യുവിലെ പ്രസക്ത ഭാഗങ്ങൾ
മലയാളസിനിമയിൽ അപൂർവമായ ടൈംട്രാവൽ-ഫാന്റസി സിനിമയായിരുന്നു മഹാവീര്യർ. ഒരേ സമയം രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.
ആദ്യ പകുതിയിൽ ഇപ്പോഴത്തെ കാലഘട്ടവും രണ്ടാം പാതിയിൽ പഴയ കാലഘട്ടവുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ആദ്യ പകുതിയിൽ കാണുന്ന പലതും രണ്ടാം പകുതിയിൽ കാണുന്നില്ല. കാലങ്ങൾ താണ്ടി ആധുനിക കാലത്തെത്തുന്ന അപൂർണാനന്ദൻ ഇപ്പോഴത്തെ കോടതിവ്യവഹാരങ്ങളിലൂടെ സഞ്ചരിക്കുന്നതിലെ കൗതുകമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം ആദ്യ പകുതിയിൽ അപൂർണാനന്ദൻ ഒരു കേസിൽ പെട്ട് കോടതിയിലെത്തുകയും ജഡ്ജിയായി ഇരിക്കുന്ന സിദ്ധിഖ് ചോദ്യങ്ങൾ ചോദിക്കുന്നതുമാണ് കാണാൻ കഴിയുന്നത്.
എന്നാൽ രണ്ടാം പകുതിയിൽ കോടതിക്ക് പകരം രാജവാണ്. സിനിമ തുടങ്ങുന്ന സമയത്ത് അപൂർണാനന്ദൻ വിശ്രമിക്കുന്നതായിട്ടാണ് കാണുന്നത്. പീന്നിട് അദ്ദേഹത്തെ അപ്രതീക്ഷമാകുകയും ചെയ്യും. ഏകദേശം അതുപോലത്തെ പ്രദേശത്ത് തന്നെയാണ് അദ്ദേഹം പുകവലിച്ചിരിക്കുന്നതും,ഇത് അദ്ദേഹം റീപ്പിറ്റ് ആയി ചെയ്യുന്ന കാര്യമാണെന്നാണ് പറയുന്നത്.
അമ്പലത്തിന്റെ അൽത്തറയിലാണ് അദ്ദേഹം ഇരിക്കുന്നത്. മാത്രമല്ല പ്രശ്നങ്ങളെ അദ്ദേഹം ക്ഷണിച്ച് വരുത്തുകയാണ് ഇവിടെ ചെയ്യുന്നത് അമ്പലത്തിലെ മൂർത്തിയുടെ വിഗ്രഹം അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നത് കണ്ടിട്ടും അദ്ദേഹം അത് കാണാതെ അതു വഴിപോകുന്ന പാല് കാരനെ അടുത്ത് വിളിച്ച് അദ്ദേഹത്തിന് പാലും ഒപ്പും മരുന്നും നൽകി പ്രശ്നങ്ങളെ മുഴുവൻ തന്നിലെയ്ക്ക് കൊണ്ടുവരുകയാണ്.
പിന്നെ കാണുന്നത് പൊലീസുകാരൻ അപൂർണാനന്ദന്തനെ കോടതിയിലെയ്ക്ക് കൊണ്ടുവരുകയും മുൻപും കേസ് നടത്തിയിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് അപൂർണാനന്ദൻ ഇത് ആദ്യമായല്ല ഇതിന് മുൻപും ചെയ്തിട്ടുണ്ടെന്ന് മനസ്സിലാകും..തന്റെ കേസ് തന്നെ വാദിക്കുന്ന അപൂർണാനന്ദൻ കാലഘട്ടത്തിൽ നിന്ന് കാലഘട്ടത്തിലേയ്ക്ക് സഞ്ചരിക്കുന്ന വ്യക്തിയാണ്. അവിടേയും അദ്ദേഹം ഒരേ കഥ തന്നെയാണ് റീപ്പീറ്റ് ചെയ്യുന്നത്.
ആദ്യം പാല്കാരനോട് പറയുന്ന കഥയുടെ ബാക്കി ഭാഗമാണ് അദ്ദേഹം കോടതിയിൽ പറയുന്നത്. ജഡ്ജായെത്തുന്ന സിദ്ധഖിലും ആ മാറ്റം നമ്മുക്ക് കാണാൻ സാധിക്കും. അതു വരെ ഐപിസിയും സിആർപിസിയും ഒക്കെ വിളിച്ചു പറയുന്ന കോടതി മുറി പീന്നിട് സംസാരിക്കുന്നത് രാജ നിയമങ്ങളെപ്പറ്റിയാണ്. അവിടെ രാജവിന് ഒരു പ്രശ്നമുണ്ട്. ഇക്കിൽ തട്ടുക എന്നാതാണ് രാജവിന്റെ പ്രശ്നം ഇതിന് പരിഹാരമായി രാജ്യത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയുടെ കണ്ണൂനീർ ഒരു പാത്രത്തിലാക്കി കുടിക്കുക എന്നതാണ്.
ഇതിനു വേണ്ടി ആ നാട്ടിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെ അവർ അപഹരിച്ച് കരയിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് പക്ഷെ ആ പെൺകുട്ടി കരയുന്നില്ല. അവസാനം ആ പെൺകുട്ടിയെ ചിരിപ്പിച്ച് കരയിക്കുകയാണ് ചെയ്യുന്നത്. നീതിയുറപ്പാക്കു എന്നതിലേയ്ക്ക് വരുമ്പോൾ ചാട്ടവറിനടിക്കാതെ തലോടലിലൂടെ പറഞ്ഞ് മനസ്സിലാക്കുക എന്നതാണ് അപൂർണാന്ദൻ നല്കുന്ന സന്ദേശം. പിന്നീട് അദ്ദേഹം അപ്രതീക്ഷനാകുകയുമാണ് ചെയ്യുന്നത്.
ആദ്യ പകുതി നിവിൻ പോളിയും രണ്ടാം പകുതി ആസിഫ് അലിയും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിൽ നായികയായെത്തിയത് ഷാൻവി ശ്രീവാസ്തവയാണ്. മല്ലിക സുകുമാരൻ, സുധീർ പറവൂർ, കൃഷ്ണപ്രസാദ്, സൂരജ് എസ് കുറുപ്പ്, കലാഭവൻ ഷാജോൺ, വിജയ് മേനോൻ, മേജർ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.