നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തിയ ‘മഹാവീര്യര്‍’ ഇന്നാണ് തീയേറ്ററുകളിലെത്തിയത്. . മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും ആസിഫ് അലിയുമാണ് .
രണ്ടര വര്‍ഷത്തിന് ശേഷം ഒരു നിവിന്‍ പോളി ചിത്രം തിയറ്ററുകളില്‍ എത്തി എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരിടവേളക്ക് ശേഷം ചിരിപടര്‍ത്താന്‍ എബ്രിഡ് ഷൈന്‍ ചിത്രത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്ക് പുതുമ ഇല്ലെന്ന പഴങ്കഥ ഇവിടെ അവസാനിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നോട്ട് എവരിവണ്‍സ് കപ്പ് ഓഫ് ടീ എന്നും പ്രേക്ഷകര്‍ പ്രതികരിച്ചിട്ടുണ്ട്.
‘ഫസ്റ്റ് ഹാഫ് വളരെ മികച്ചതായിരുന്നു. ഈയിടെയൊന്നും ഒരു മലയാളം സിനിമ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല, നിവിന്‍ പോളി കഥാപാത്രം പൊളിച്ചു, തിയറ്ററുകളില്‍ വിസ്മയങ്ങളുടെ വിരുന്ന്. ഓരോ തവണയും നോവലും അത്യധികം ഭാവനാത്മകവുമായ ആശയങ്ങള്‍ കൊണ്ട് നമ്മെ എബ്രിഡ് ഷൈന്‍ അത്ഭുതപ്പെടുത്തുന്നു, വളരെ തൃപ്തികരമായ കഥപറച്ചില്‍, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് എബ്രിഡ് ഷൈനാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.