മഹേഷ് ബാബുവിന്റെ കരിയര്‍ തകര്‍ക്കുന്നു; 'വാരിസ്' സംവിധായകനെതിരെ നടന്റെ ആരാധകര്‍

വിജയ് ചിത്രം ‘വാരിസ്’ ഒരുക്കുന്നതിന്റെ തിരക്കിലാണ് സംവിധായകന്‍ വംശി പൈഡിപ്പള്ളി. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനങ്ങളും എല്ലാം വിജയ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിജയ് ചിത്രം ആഘോഷിക്കപ്പെടുമ്പോള്‍ സംവിധായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മഹേഷ് ബാബു ആരാധകര്‍. മനപൂര്‍വ്വം മഹേഷ് ബാബുവിന്റെ കരിയര്‍ തകര്‍ക്കാനാണ് വംശി പൈഡിപ്പള്ളി ശ്രമിച്ചത് എന്ന ആരോപണമാണ് മഹേഷ് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതിന് ഒരു കാരണവും ഇവര്‍ പറയുന്നുണ്ട്. മഹേഷ് ബാബുവിനെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ ‘മഹര്‍ഷി’ എന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

സിനിമ ഒരുപാട് അവാര്‍ഡുകള്‍ നേടുകയും പ്രശംസിക്കപ്പെടുകയും ചെയ്‌തെങ്കിലും ആരാധകര്‍ സന്തോഷത്തില്‍ ആയിരുന്നില്ല. കാരണം ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സിനിമ ആയിരുന്നില്ല മഹര്‍ഷി. സിനിമയുടെ ഉള്ളടക്കവും മേക്കിംഗും ആരാധകര്‍ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. ടൈറ്റില്‍ കാര്‍ഡ് പോലും ശരിയായില്ല എന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. മഹേഷ് ബാബുവിന്റെ 25-ാമത്തെ സിനിമയായിരുന്നു മഹര്‍ഷി. ടൈറ്റില്‍ കാര്‍ഡ് വന്നപ്പോള്‍ വളരെ ലളിതമായാണ് എത്തിയത്. ഏറ്റവും വൃത്തികെട്ട രീതിയിലാണ് ടൈറ്റില്‍ കാര്‍ഡ് കാണിച്ചത്. സൂപ്പര്‍ താരത്തിന്റെ 25-ാമത്തെ സിനിമ ആഘോഷിക്കപ്പെടാതിരിക്കാനാണ് സംവിധായകന്‍ ഇങ്ങനെ ചെയ്തത് എന്നാണ് ആരാധകര്‍ പറയുന്നത്.

2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് മഹര്‍ഷി. 200 കോടി കളക്ഷന്‍ വരെ സിനിമ നേടിയിരുന്നു. റിഷി കുമാര്‍ എന്ന യുഎസ് ബേസ്ഡ് ആയ ബിസ്‌നസ്മാനെയാണ് സിനിമയില്‍ മഹേഷ് ബാബു അവതരിപ്പിച്ചത്. ഈ റോള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകന്‍ ഈ കഥാപാത്രത്തെ കാര്യമായി പരിഗണിച്ചില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

മഹര്‍ഷിക്ക് ശേഷം വംശി പൈഡിപ്പള്ളി ഒരുക്കുന്ന സിനിമയാണ് വിജയ്‌യുടെ ‘വാരിസ്’. പൊങ്കലിന് റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമയിലെ ‘രഞ്ജിതമേ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ ‘ദി ദളപതി’ എന്ന രണ്ടാമത്തെ ഗാനവും എത്തിയിരുന്നു. ഇത് രണ്ടും വിജയ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിജയ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക കിട്ടിയപ്പോള്‍ തങ്ങളെ മനപൂര്‍വ്വം തഴഞ്ഞതാണ് എന്നാണ് മഹേഷ് ബാബു ആരാധകര്‍ ഉയര്‍ത്തുന്ന വാദം. വിജയ്ക്ക് നല്‍കിയ പ്രധാന്യം സംവിധായകന് മഹേഷിന് നല്‍കിയില്ല. മഹേഷിന്റെ കരിയര്‍ തകര്‍ക്കാന്‍ നോക്കിയതാണ് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് സംവിധായകന് എതിരെ താരത്തിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ നടനോ സംവിധായകനോ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഏറെ പ്രതീക്ഷയോടെയാണ് വാരിസ് ഒരുങ്ങുന്നത്. രശ്മിക മന്ദാന ആണ് വാരിസില്‍ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്. ടീസറോ, ട്രെയ്ലറോ ഇതുവരെ എത്തിയില്ലെങ്കിലും വാരിസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിജയ്‌ക്കെതിരെ വിമര്‍ശനങ്ങളും എത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ആണെങ്കിലും വിജയ് ആയതുകൊണ്ട് എന്തും സംഭവിക്കാം എന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്. വിമര്‍ശനങ്ങളോ പരിഹാസങ്ങളോ എത്ര തന്നെ വന്നാലും ആരാധകര്‍ക്കുള്ള വിഷ്വല്‍ ട്രീറ്റ് തന്നെയാകും വാരിസ് എന്നതില്‍ തര്‍ക്കമില്ല. അതേസമയം, പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ മത്സരിക്കാന്‍ ഒരുങ്ങുന്നത് അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തോടാണ്. പൊങ്കല്‍ റിലീസ് ആയി വിജയ്യുടെ വാരിസിനൊപ്പം അജിത്തിന്റെ തുനിവും എത്തുന്നു എന്നത് തമിഴ് സിനിമാവ്യവസായം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം