'നാലുമണിപ്പൂവുകണക്കേ'; 'മഹേഷും മാരുതിയും' ആദ്യഗാനം എത്തി

ആസിഫ് അലിയും, മമ്ത മോഹന്‍ദാസും ഒരുമിക്കുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നാലുമണിപ്പൂവുകണക്കേ എന്ന ഈ ഗാനത്തിന്റെ വരികള്‍
ബി കെ ഹരിനാരായണന്റെതാണ്. നവാഗതനായ കേദാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യുവ ഗായകരില്‍ ശ്രദ്ധേയനായ ഹരിശങ്കര്‍ ആണ് ഈ ഗാനത്തിന് ജീവന്‍ നല്‍കിയിരിക്കുന്നത്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച് വി എസ് എല്‍ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന സേതു സംവിധാനം ചെയ്യുന്ന ഈ സിനമയുടെ ഏറ്റവും വലിയ പ്രത്യേകത ആസിഫിനും, മമതക്കും ഒപ്പം ഒരു മാരുതി 800 ഒരു പ്രധാന കഥാപാത്രം ആണ്.. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് – വിജയ് നെല്ലിസ്, സുധീര്‍ ബാദര്‍, ലതീഷ് കുട്ടപ്പന്‍. കോ പ്രൊഡ്യൂസര്‍സ് – സിജു വര്‍ഗ്ഗീസ്, മിജു ബോബന്‍.

ഛായാഗ്രഹണം- ഫൈയ്സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം – ത്യാഗു തവനൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്സ് ഈ കുര്യന്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ് – വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരന്‍, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ

Latest Stories

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി

'മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു, പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു'

സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചു; അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി, ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ്

അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ തല്ലിക്കൊന്നു; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

'ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനം'; അപലപിച്ച് മുഖ്യമന്ത്രി