ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്, കല്യാണത്തിന് എത്തിയവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് കരുതി; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി

ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിന് പിന്നിലെ അറിയാക്കഥകള്‍ പറഞ്ഞ് നടിയുടെ മേക്കപ്പ് മാന്‍ ഉണ്ണി പിഎസ്. കാവ്യ തന്റെ സുഹൃത്ത് ആയിരുന്നതിനാല്‍ വിവാഹക്കാര്യം നേരത്തെ അറിഞ്ഞിരുന്നു. വിവാഹ ദിവസം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാന്‍ പോകുന്നത് എന്താണെന്ന് അറിയില്ലായിരുന്നു എന്നാണ് ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

കാവ്യ സുഹൃത്തായതിനാല്‍ തന്നെ വിവാഹക്കാര്യം ഉണ്ണി നേരത്തെ അറിഞ്ഞിരുന്നു. വിവാഹ ദിവസം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വരന്‍ ദിലീപ് ആണെന്നും അറിഞ്ഞിരുന്നു. കൊച്ചി കലൂരിലെ നക്ഷത്ര ഹോട്ടലില്‍ റൂം ബുക്ക് ചെയ്തതും, അവിടെ മേക്കപ്പ് സെറ്റ് ചെയ്തതും ഉണ്ണി തന്നെയാണ്. എന്നാല്‍ കൂടെയുള്ള മേക്കപ്പ് ടീമിന് അവിടെ നടക്കാന്‍ പോകുന്നത് കാവ്യ-ദിലീപ് വിവാഹം എന്ന് അറിയില്ലായിരുന്നു.

കാവ്യ മാധവന്റെ ബന്ധുക്കള്‍ പലരും വന്നിരുന്നു. കാവ്യയുടെ ബന്ധുക്കള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരാണ് എന്നാണ് അന്ന് ടീം അംഗങ്ങള്‍ കരുതിയിരുന്നത്. പ്രധാന താരങ്ങളെ ഒരുക്കിയ ശേഷം മറ്റുള്ളവര്‍ക്ക് മേക്കപ്പ് ഇടാം എന്ന് കരുതി അവരെ മുറിക്ക് പുറത്തു നിര്‍ത്തിയിരുന്നു. ശേഷം ദിലീപ് മാലയും ബൊക്കെയുമായി വന്നപ്പോള്‍ ‘എന്നാല്‍ ഞാന്‍ പറയട്ടെ’ എന്നായി കാവ്യാ മാധവന്‍.

അങ്ങനെ മാത്രമാണ് വിവാഹക്കാര്യം എല്ലാവരും അറിയുന്നത്. കാവ്യയെ സാരി ഉടുപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ആള്‍ക്കും ഇതേ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിനിമയില്‍ കാവ്യയെ സാരി ഉടുപ്പിക്കാറുള്ള ബെന്‍സിയെയാണ് കല്യാണത്തിനും സാരി ഉടുപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഷൂട്ടിംഗ് എന്ന് കരുതിയ ബെന്‍സി കാവ്യയോട് ചുരിദാര്‍ ഉട്ടുള്ള രംഗങ്ങള്‍ ആദ്യം ഷൂട്ട് ചെയ്തോളൂ എന്ന് പറഞ്ഞു.

താന്‍ ഉച്ചയ്ക്ക് അങ്ങോട്ട് എത്താം എന്നായിരുന്നു ബെന്‍സി പ്രതികരിച്ചത്. അത്രകണ്ട് പഴുതടച്ച പ്ലാനിംഗ് ആയിരുന്നു ദിലീപ്-കാവ്യാ വിവാഹത്തിന് എല്ലാവരും ചേര്‍ന്ന് നടത്തിയത് എന്നാണ് ഉണ്ണി പറയുന്നത്. 2016ല്‍ ആണ് ദിലീപും കാവ്യയും വിവാഹിതരായത്.

Latest Stories

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ