അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രൊപ്പോസല്‍ വീഡിയോയുമായി കാമുകന്‍!

നടി അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്ത് ജഗത് ദേശായിയാണ് അമലയെ വിവാഹം ചെയ്യാനൊരുങ്ങുന്നത്. അമല പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ആ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ‘ജിപ്‌സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ജഗത് പങ്കുവച്ചിരിക്കുന്നത്. വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗും ഇതിനൊപ്പം ജഗത് ചേര്‍ത്തിട്ടുണ്ട്.

ജഗത്തിന്റെ പ്രൊപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. നേരത്തെയും ജഗത് അമലയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

View this post on Instagram

A post shared by Jagat Desai (@j_desaii)

2014ല്‍ തമിഴ് സംവിധായകന്‍ എഎല്‍ വിജയ്‌യെ അമല വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. ‘തലൈവ’ എന്ന വിജയ് സംവിധാനം ചെയ്ത ദളപതി ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വളരെ മാധ്യമശ്രദ്ധ നേടിയതായിരുന്നു ഇവരുടെ വിവാഹം.

എന്നാല്‍ പിന്നാലെ വിവാഹമോചന വാര്‍ത്തയും എത്തി. അതേസമയം, മലയാളത്തില്‍ ‘ആടുജീവിതം’ ആണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. മലയാളത്തില്‍ മറ്റ് രണ്ട് പ്രോജക്ടുകള്‍ കൂടി താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. ബോളിവുഡ് ചിത്രം ‘ഭോല’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ