ഇനി ഒരു വരവ് കൂടിയുണ്ട്.., തിയേറ്ററില്‍ ആരവം; രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കി സിനിമ

‘മലൈകോട്ടൈ വാലിബന്‍’ തിയേറ്ററുകളില്‍ ആരവം തീര്‍ക്കുകയാണ്. ചുരുക്കം ചില നെഗറ്റീവ് പ്രതികരണങ്ങള്‍ നേടുന്ന ചിത്രത്തിന് കൂടുതലും പൊസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

നേരത്തെ തന്നെ മലൈകോട്ടൈ വാലിബന്‍ രണ്ട് ഭാഗങ്ങളായാണ് എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ‘റംബാന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ലിജോയുമായി കൈ കോര്‍ക്കും എന്നായിരുന്നു വാര്‍ത്ത.

വാലിബന്റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോര്‍ക്കുക എന്നത് ഉറപ്പിക്കുന്നതാണ് പുറത്തു വരുന്ന പ്രതികരണങ്ങള്‍. ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.

എല്‍ജെപിയുടെ മാജിക് ആണ്, മികച്ച സിനിമ എന്നിങ്ങനെയുള്ള നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമ വളരെ ലാഗ് ആണ്, തിയേറ്ററില്‍ ഉറങ്ങാം എന്നിങ്ങനെയുള്ള പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. സാങ്കേതിക വശങ്ങളിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രമാണ് എന്നും അഭിപ്രായങ്ങളുണ്ട്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ഉയരുമ്പോള്‍ 2015ല്‍ എല്‍ജെപി പങ്കുവച്ച ”സോറി ഗയ്സ്.. നോ പ്ലാന്‍സ് ടു ചെയ്ഞ്ച് നോ പ്ലാന്‍സ് ടു ഇംപ്രസ്” എന്ന പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ