ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ചിത്രം ‘മലൈകോട്ടൈ വാലിബന്‍’. മലയാളം സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പ് ആയിരുന്നു മലൈകോട്ടെ വാലിബന് ലഭിച്ചിരുന്നത്. എന്നാല്‍ പ്രീ റിലീസ് ഹൈപ്പുകളോട് ചിത്രത്തിന് നീതി പുലര്‍ത്താനായില്ല. ആദ്യ ഷോയ്ക്ക് പിന്നാലെ കടുത്ത ഡീഗ്രേഡിംഗ് സിനിമയ്‌ക്കെതിരെ നടന്നിരുന്നു.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ തളരുകയായിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആകെ നേടാനായത് 30 കോടി രൂപ മാത്രമാണ്. അതുകൊണ്ട് ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 31 ദിവസങ്ങള്‍ക്കുള്ളില്‍ ഒ.ടി.ടിയില്‍ ത്തെിയിരിക്കുകയാണ്.
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ആണ് സിനിമ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും. ‘ആമേന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബന്‍.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.