വാലിബന്റെ ഗ്രാന്‍ഡ് എന്‍ട്രി ക്രിസ്മസിന്? ഡിസംബറില്‍ റെക്കോഡുകള്‍ ലക്ഷ്യമിട്ട് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ഗ്രാന്‍ഡ് എന്‍ട്രിക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ‘ജയിലര്‍’ ചിത്രത്തിലെ മോഹന്‍ലാലിന്റെ കാമിയോ റോള്‍ ഏറ കൈയ്യടി നേടിയിരുന്നു. അതുകൊണ്ട് ജയിലറിനേക്കാള്‍ മാസ് ആകും ‘മലൈകോട്ടൈ വാലിബന്‍’ എന്നാണ് പ്രതീക്ഷകള്‍. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിന് പ്രഖ്യാപനം മുതലേ ഹൈപ്പ് ലഭിച്ചിരുന്നു.

വാലിബനിലെ മോഹന്‍ലാലിന്റെ ലുക്കും ഗ്ലിംപ്‌സ് വീഡിയോയുമെല്ലാം ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് വാലിബന്റെ റിലീസ് ഡിസംബറില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രിസ്മസ് റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്താനാണ് സാധ്യത. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷനിലുള്ള ചിത്രത്തിന്റെ മറ്റ് ഡീറ്റെയ്‌ലുകളൊന്നും പുറത്തു വന്നിട്ടില്ല. ‘ലൂസിഫറി’ന് ശേഷം മോഹന്‍ലാലിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാകും വാലിബന്‍ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാം എന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പ്രതികരിച്ചത്. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്. രാജസ്ഥാനില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു