രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മലൈക്കോട്ടൈ വാലിബന്‍; മോഹന്‍ലാൽ ഇനി വെക്കേഷനിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരണം ആയിരുന്നു രാജസ്ഥാനില്‍ ഉണ്ടായിരുന്നത്. ഇതോടെ ചിത്രത്തിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

മെയ് മാസമാണ് മൂന്നാം ഘട്ട ചിത്രീകരണം ആരംഭിക്കുക. അവസാന ഷെഡ്യൂള്‍ ആയിരിക്കും ഇത്. രാജസ്ഥാനില്‍ നിന്ന് തിരിക്കുന്ന മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കുകയാകും ഈ മാസം. മെയ് അവസാനത്തോടെ വാലിബന്‍ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി. സാധ്യമായില്ലെങ്കില്‍ ജൂണ്‍ മാസം വരെ നീളും. ശേഷം 4-5 മാസത്തെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ആകും ചിത്രത്തിന് ഉണ്ടാകുക.

പ്രായമായ ബോക്‌സിംഗ് ചാമ്പ്യനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആദ്യ ഗെറ്റപ്പില്‍ നീണ്ട താടിയുണ്ടാകും. രണ്ടാം ഗെറ്റപ്പില്‍ താടിയുണ്ടാകില്ല. ഇതിനായി മോഹന്‍ലാല്‍ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്ത ശരിയെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് നടന്‍ താടി വടിക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ