നടി മാളവികയുടെ പേരില്‍ സിം എടുത്തു; മോശം സന്ദേശങ്ങളയച്ച് അജ്ഞാതന്‍!

നടി മാളവിക അവിനാഷിന്റെ പേരില്‍ സിം കാര്‍ഡ് എടുത്ത് നിരവധി പേര്‍ക്ക് മോശം സന്ദേശമയച്ച് അജ്ഞാതന്‍. തന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ട വിവരം മാളവിക തന്നെയാണ് വെളിപ്പെടുത്തിയത്. ‘കെജിഎഫ്’ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് നടി മുംബൈ പൊലീസിന് പരാതി നല്‍കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയില്‍ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്.

”ഇങ്ങനെയൊരു സിം കാര്‍ഡ് എടുത്തിട്ടില്ലെന്ന് ഞാന്‍ വ്യക്തമായി ട്രായ് അധികൃതരോട് പറഞ്ഞു. പിന്നീടവര്‍ ഒരു പൊലീസ് ഓപ്പറേറ്ററുമായി എന്നെ ബന്ധപ്പെടുത്തി. അയാള്‍ എന്നോട് തീരെ സഹതാപം കാട്ടിയില്ല. ട്രായ്‌യില്‍ നിന്നുള്ള വിവരങ്ങള്‍ ബോധിപ്പിച്ചിട്ടും പരാതി നല്‍കാന്‍ മുംബൈയിലേക്ക് ചെല്ലണമെന്നാണ് പറഞ്ഞത്.”

”മുംബൈയിലേക്ക് നേരിട്ട് വരാനാവില്ലെന്ന് പറഞ്ഞപ്പോള്‍ സ്‌കൈപ്പ് കോളില്‍ വരാനാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇത് അനുസരിച്ച് ഞാന്‍ അദ്ദേഹത്തെ സ്‌കൈപ്പില്‍ ബന്ധപ്പെട്ടു. എന്നെ കണ്ടതും കെജിഎഫില്‍ അഭിനയിച്ച നടിയാണ് ഞാനെന്ന് ആ പൊലീസുകാരന്‍ തിരിച്ചറിഞ്ഞു.”

”അയാള്‍ സ്വയം പരിചയപ്പെടുത്തുകയും എന്റെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുകയും ചെയ്തു. മൊഴി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു” എന്നാണ് മാളവിക പറയുന്നത്. ആധാര്‍ ഒരു പാസ്പോര്‍ട്ട് പോലെയോ മറ്റേതെങ്കിലും രേഖയെപ്പോലെയോ പ്രധാനമാണെന്നും നടി ഇതിനൊപ്പം പറയുന്നുണ്ട്.

ആധാറും അത്രമേല്‍ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം എന്നതാണ് ഈ സംഭവത്തില്‍ നിന്നുമുള്ള തന്റെ പഠനം. നാമത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പൗരന്മാര്‍ എന്ന നിലയില്‍ ആധാറിന് ഗൗരവതരമായ ശ്രദ്ധ കൊടുത്തിട്ടില്ല എന്നാണ് താന്‍ മനസിലാക്കുന്നത് എന്നും മാളവിക അവിനാഷ് വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം