‘അളിയാ’ എന്ന് വിളിച്ച് കളിദാസ് ജയറാം; ഒടുവിൽ മാളവികയുടെ പ്രണയവാർത്ത സത്യമായി

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക ജയറാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ  ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം  പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇന്നലെ താരം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയായിരുന്നു ആരാധകർ ഏറ്റെടുത്തുത്തിരുന്നത്.

ഒരു കാറിനുള്ളിൽ രണ്ട് കൈകളും ചേർത്തിരിക്കുന്ന ഒരു ചിത്രമാണ് മാളവിക പങ്കുവെച്ചിരുന്നത്. ഒരു ഹിന്ദി പ്രണയഗാനവും ചിത്രത്തിനൊപ്പം നൽകിയിരുന്നത്.ഇതിനെത്തുടർന്ന് മാളവിക പ്രണയത്തിലായോ എന്ന സംശയത്തിലായിരുന്നു ഒരു കൂട്ടം ആരാധകർ.

ഇപ്പോഴിതാ അതിന് ഉത്തരം കിട്ടിയിരിക്കുകയാണ് ആരാധകർക്ക്. ജയറാമിനും, പാർവതിക്കും, കാളിദാസിനും, കാളിദാസിന്റെ കാമുകി തരിണിയുടെ കൂടെയും  വിദേശത്ത് അവധി ആഘോഷിക്കുകയാണ് മാളവികയിപ്പോൾ. അവധിക്കാല യാത്രയിലെ നിരവധി ചിത്രങ്ങളും താരം പങ്കുവെക്കുന്നുണ്ട്.

പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽമുഖം മറഞ്ഞിരിക്കുന്ന ഒരു യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന മാളവികയെ  കാണാൻ സാധിക്കും. ഈ പോസ്റ്റിന്റെ താഴെ കാളിദാസ് പങ്കുവെച്ച കമന്റ് ആണ് താരം  പ്രണയത്തിലാണെന്ന് ആരാധകർ  ഉറപ്പിച്ച് പറയാനുള്ള പ്രധാന കാരണം. ‘അളിയാ’ എന്നാണ് കാളിദാസിന്റെ കമന്റ്. കളിദാസിന്റെ കാമുകി തരിണിയും ഹൃദയത്തിന്റെ ഇമോജികൾ ചിത്രത്തിന് താഴെ പങ്കുവെച്ചിട്ടുണ്ട്.

എന്തായാലും താര കുടുംബത്തിൽ ഉടൻ തന്നെ ഒരു വിവാഹം ഉണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ മാളവികയുടെ കാമുകന്റെ മുഖം കാണാനും ആരാധകർ തിടുക്കം കൂട്ടുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം