പുതുവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ സാമ്പത്തികമായി പിടിച്ചു നില്‍ക്കാനാവാതെ മലയാള സിനിമ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മലയാള സിനിമ എന്ന സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനുവരിയില്‍ പുറത്തിറങ്ങിയ സിനിമകളുടെ ബജറ്റും തിയേറ്റര്‍ ഷെയറും പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. ജനുവരിയില്‍ പുറത്തിറങ്ങിയ 28 സിനിമകളില്‍ ആകെ വിജയം നേടിയത് ആസിഫ് അലിയുടെ ‘രേഖാചിത്രം’ മാത്രമാണ്.
28 മലയാള സിനിമകളും 12 അന്യഭാഷാ സിനിമകളും ഒരു റീ റിലീസുമാണ് (ആവനാഴി) ജനുവരിയില്‍ ഉണ്ടായത്. ഇതില്‍ നിന്നുമുണ്ടായ നഷ്ടം 110 കോടി രൂപയാണ് എന്നാണ് കണക്കുകള്‍. എട്ടര കോടി രൂപ ആയിരുന്നു രേഖാചിത്രത്തിന്റെ ബജറ്റ്. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും പന്ത്രണ്ടര കോടി കളക്ഷന്‍ നേടി.
മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’, ബേസില്‍ ജോസഫിന്റെ ‘പൊന്‍മാന്‍’, വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ എന്നീ സിനിമകള്‍ തിയേറ്റര്‍ വരുമാനം കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നും ലാഭമുണ്ടാക്കിയിട്ടുണ്ട് എന്നാണ് സംഘടന പറയുന്നത്.
സിനിമകളിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം തുക, താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമാ നിര്‍മ്മാണത്തിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണെന്നും ഇത് നഷ്ടം വര്‍ധിപ്പിക്കുകയാണെന്നും നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെട്ടു.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക്:
1. കമ്യുണിസ്റ്റ് പച്ച, ബജറ്റ്: 2 കോടി, ഷെയര്‍: 1,25,000
2. ഐഡി ദ് ഫേക്ക്, ബജറ്റ്: 2 കോടി 47 ലക്ഷം, ഷെയര്‍: 1,50,000
3. ഐഡന്റിറ്റി, ബജറ്റ്: 30 കോടി, ഷെയര്‍: മൂന്നര കോടി
4. ദ മലബാര്‍ ടെയ്ല്‍സ്, ബജറ്റ്: 50 ലക്ഷം, ഷെയര്‍: രണ്ടര ലക്ഷം
5. ഒരുമ്പെട്ടവന്‍, ബജറ്റ്: 2.5 കോടി, ഷെയര്‍: മൂന്ന് ലക്ഷം
6. രേഖാചിത്രം, ബജറ്റ്: 8.56 കോടി, ഷെയര്‍: 12.5 കോടി
7. എന്ന് സ്വന്തം പുണ്യാളന്‍, ബജറ്റ്: 8.7 കോടി, ഷെയര്‍: 1 കോടി 20 ലക്ഷം
8. പ്രാവിന്‍കൂട് ഷാപ്പ്, ബജറ്റ്: 18 കോടി, ഷെയര്‍: 4കോടി
9.ആദച്ചായി, ബജറ്റ്: 50 ലക്ഷം, ഷെയര്‍: ലഭ്യമല്ല
10. ഓഫ് റോഡ്. ബജറ്റ്: 1 കോടി, ഷെയര്‍: 63,000
11. 1098, ബജറ്റ്:40 ലക്ഷം, ഷെയര്‍: ലഭ്യമല്ല
12. ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സ്, ബജറ്റ്: 19 കോടി, ഷെയര്‍: 4.25 കോടി
13. അം അഃ, ബജറ്റ്: 3 കോടി 50 ലക്ഷം, ഷെയര്‍: 30 ലക്ഷം
14. അന്‍പോട് കണ്‍മണി, ബജറ്റ്: 3 കോടി, ഷെയര്‍: 25 ലക്ഷം
15. അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി, ബജറ്റ്:45 ലക്ഷം, ഷെയര്‍: ഒന്നര ലക്ഷം
16. ബെസ്റ്റി, ബജറ്റ്: 4.81 കോടി, ഷെയര്‍: 20 ലക്ഷം
17.പൊന്‍മാന്‍, ബജറ്റ്: 8.9 കോടി, ഷെയര്‍: രണ്ടര കോടി
18.ഒരു ജാതി ജാതകം, ബജറ്റ്: 5കോടി, ഷെയര്‍: ഒന്നര കോടി
19. എന്റെ പ്രിയതമന്, ബജറ്റ്: 2.5 കോടി, ഷെയര്‍: ലഭ്യമല്ല
20. സീക്രട്ട് ഓഫ് വുമന്‍, ബജറ്റ്: 60 ലക്ഷം, ഷെയര്‍: രണ്ട് ലക്ഷം
21.4 സീസണ്‍സ്, ബജറ്റ്: രണ്ടര കോടി, ഷെയര്‍: പതിനായിരം രൂപ
22.ഒരു കഥ ഒരു നല്ല കഥ, ബജറ്റ്: ഒരു കോടി, ഷെയര്‍: ഒരു ലക്ഷം
23. പറന്നു പറന്നു പറന്നു ചെല്ലാന്‍, ബജറ്റ്: മൂന്ന് കോടി, ഷെയര്‍: മൂന്നര ലക്ഷം
24. ദേശക്കാരന്‍, ബജറ്റ്: 90,00,000 ഷെയര്‍: 40,000
25.എമറാള്‍ഡ്, ബജറ്റ്:20 ലക്ഷം, ഷെയര്‍: 20,000
26. സൂപ്പര്‍ ജിംനി, ബജറ്റ്: രണ്ട് കോടി, ഷെയര്‍: 15 ലക്ഷം
27. എന്‍ വഴി തനി വഴി, ബജറ്റ്: ഒരു ലക്ഷം, ഷെയര്‍: ലഭ്യമല്ല
28. മിസ്റ്റര്‍ ബംഗാളി ദ് റിയല്‍ ഹീറോ: ബജറ്റും ഷെയര്‍ വിവരങ്ങളും ലഭ്യമല്ല.