മോഹന്‍ലാലിന്റെ പ്രതിഫലം 20 കോടി? പിന്നില്‍ മമ്മൂട്ടി; നാല് മാസം കൊണ്ട് നഷ്ടം 200 കോടി, മലയാള സിനിമ പ്രതിസന്ധിയിലേക്ക്

മലയാള സിനിമ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ നാലു മാസത്തിനിടെ ഇറങ്ങിയ 70ല്‍ അധികം സിനിമകളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 64 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തിയേറ്ററില്‍ ഫ്‌ളോപ്പ് ആവുകയായിരുന്നു.

ഇതോടെ കഴിഞ്ഞ മാസം മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം 200 കോടി രൂപയാണ്. മലയാളത്തില്‍ നഷ്ടക്കണക്കുകള്‍ ചര്‍ച്ചയായതോടെ താരങ്ങളുടെ പ്രതിഫലവും ചര്‍ച്ചകളില്‍ നിറയുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞെങ്കിലും സിനിമയുടെ ബജറ്റിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലെ ബിഗ് എമ്മുകളാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍. 20 കോടിയാണ് മോഹന്‍ലാല്‍ ഒരു സിനിമയ്ക്കായി വാങ്ങാറുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ ആണ്. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ ആണ് മോഹന്‍ലാലിന്റെ അവസാനത്തെ തിയേറ്റര്‍ വിജയം നേടിയ ചിത്രം.

ഒ.ടി.ടിയില്‍ എത്തിയ ‘ദൃശ്യം 2’ ഗംഭീര പ്രതികരണങ്ങള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ താരത്തിന്റെ മൂന്ന് സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. ഈ വര്‍ഷം ആദ്യം എത്തിയ ‘എലോണ്‍’ എന്ന സിനിമ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ്. ഇനി നാല് ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

15 കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ഈ വര്‍ഷം പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും തിയേറ്ററില്‍ വലിയ വിജയം നേടിയില്ല. മറ്റൊരു ചിത്രം ഗംഭീര പരാജയമായി മാറി. മൂന്ന് സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. 12 കോടിയാണ് നിലവില്‍ ദിലീപിന്റെ പ്രതിഫലം. ആറ് സിനിമകളാണ് നടന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

7.5 കോടിയാണ് പൃഥ്വിരാജിന്റെ പ്രതിഫലം. താരം അഭിനയിക്കുന്ന സിനിമകള്‍ക്കും സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കും പ്രേക്ഷകരുണ്ട്. 5 കോടിയാണ് സുരേഷ് ഗോപിയുടെ പ്രതിഫലം. എട്ടോളം സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി എന്നിവര്‍ മൂന്ന് കോടിയാണ് പ്രതിഫലമായി കൈപറ്റാറുള്ളത്.

ഇരുതാരങ്ങളുടെയും ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ ഫ്‌ളോപ്പുകള്‍ ആയിരുന്നു. രണ്ട് കോടിയാണ് ടൊവിനോ തോമസിന്റെ പ്രതിഫലം. ഷെയ്ന്‍ നിഗം, ബേസില്‍ ജോസഫ് എന്നിവര്‍ഒരു സിനിമയ്ക്കായി വാങ്ങുന്നത് 75 ലക്ഷം രൂപയാണ്. നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് പാര്‍വതി തിരുവോത്ത് ആണ്. 75 ലക്ഷമാണ് നടിയുടെ പ്രതിഫലം. 50 ലക്ഷമാണ് ഭാവനയുടെ പ്രതിഫലം എന്നിങ്ങനെയാണ് താരങ്ങളുടെ പ്രതിഫല കണക്കുകള്‍. ചെറിയ ബജറ്റുകളിലാണ് മലയാള സിനിമകള്‍ ഒരുങ്ങാറുള്ളത്. ബജറ്റിന്റെ 60 ശതമാനവും പ്രധാന താരത്തിനുള്ള പ്രതിഫലത്തിന്റെ ഇനത്തിലാണ് പോകുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ