കുമ്പാരീസ്' പറയുന്നത് കുട്ടനാടൻ കാഴ്ചകളില്ലാത്ത ആലപ്പുഴ പട്ടണത്തിന്റെ കഥ; ചിത്രം ഓഗസ്റ്റ് 16- നു തിയേറ്ററുകളിൽ

“കുമ്പാരീസ്” സിനിമയിലെ കലിപ്പ് പാട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ തരംഗം. ആലപ്പുഴ പാട്ട് എന്നറിയപ്പെടുന്ന ഈ പ്രോമോ ഗാനം റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെടുകയാണ്. സിനിമയിൽ ഇത് വരെ കാണിച്ച ആലപ്പുഴ കാഴ്ചകൾ അധികവും കുട്ടനാടിന്റെ ദൃശ്യഭംഗി ആണ്. എന്നാൽ കുമ്പാരീസ്” പറയുന്നത് ആലപ്പുഴ നഗരത്തിന്റെ കഥയാണ്. ആലപ്പുഴ നഗരത്തിലെ മൂന്നു യുവാക്കളുടെ കഥയാണ് നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്ര൦ പറയുന്നത്.

ആലപ്പുഴക്കാരൻ ആയ താൻ കണ്ടുവളര്‍ന്ന ആളുകളേയും സംസ്‌കാരത്തേയുമൊക്കെ കണ്ടുകൊണ്ടാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത് . ഒരു റിയലിസ്റ്റിക്കല്‍ ഡ്രാമയാണ് ചിത്രം എന്നും അദ്ദേഹം കൂട്ടി ചേർത്തു. എപ്പിസോഡിക്കൽ ഡ്രാമ മാതൃകയിലാണ് “ഈ സിനിമ പുറത്തിറങ്ങുന്നത്. നേരത്തിനു ശേഷം ഈ രീതി പരീക്ഷിക്കുന്ന മലയാള സിനിമയാണ് “കുമ്പാരീസ്”

Read more

ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു. അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റ്‌റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രമാണ് കുമ്പാരീസ്. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം