മരയ്ക്കാറിന് ശേഷം വീണ്ടും മലയാളത്തിന്റെ ഹിറ്റ് കോമ്പോ; പ്രിയനും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച കോമ്പോയാണ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട്. അവസാനമിറങ്ങിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വമ്പൻ പ്രീ റിലീസ് ഹൈപ്പുകളോടെയാണ് വന്നതെങ്കിലും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതിൽ സിനിമ പരാജയപ്പെട്ടിരുന്നു.

മരയ്ക്കാറിന് ശേഷം പ്രിയൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ്. ചിത്രം  പ്രിയദർശന്റെ നൂറാമത്തെ സിനിമയായിരിക്കും.   ഗായകൻ എം. ജി ശ്രീകുമാറാണ് പുതിയ ചിത്രത്തിന്റെ കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.  പ്രിയദർശനും മോഹൻലാലും എം. ജി ശ്രീകുമാറും ഒരുമിച്ചുള്ള ഒരു പഴയ ക്യാരിക്കേച്ചർ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം. ജി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

‘ഹരം’ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് എം. ജി ശ്രീകുമാർ നൽകുന്ന സൂചന. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ മോഹൻലാലിന് വേണ്ടി എം. ജി ശ്രീകുമാർ പാടിയിട്ടുണ്ട്. എന്നാൽ പുതിയ ചിത്രത്തിൽ എന്തായിരിക്കും എം. ജി ശ്രീകുമാറിന്റെ റോൾ എന്ന് വ്യക്തമായിട്ടില്ല. ഗായകനാണോ സംഗീത സംവിധായകനാണോ  അഭിനേതാവാണോ എന്ന് ഉറപ്പായിട്ടില്ല.

പുതിയ സിനിമയ്ക്ക് ആശംസകളുമായി ഒരുപാട് പേർ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ  ഔദ്യോഗിക സ്ഥിതീകരണം വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ജീത്തു ജോസഫിന്റെ ‘നേര്’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിഭൻ, വൃഷഭ, റാം, ബറോസ്  എന്നിവയാണ് മോഹനലാലിന്റെ വരാനിരിക്കുന്ന പ്രധാന സിനിമകൾ. ഇതിൽ മലൈക്കോട്ടൈ വാലിഭൻ അടുത്ത  വർഷം ജനുവരി 25 ന് തീയേറ്ററുകളിലെത്തും.

Latest Stories

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത