സാത്താൻ 'ആന്റണി'യെ പേടിക്കണം; ഞെട്ടിക്കാൻ കല്ല്യാണി; ടീസർ പുറത്ത്

പൊറിഞ്ചു മറിയം ജോസ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ജോഷി- ജോജു ജോർജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ആന്റണി’യുടെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടുമൊന്നിക്കുമ്പോൾ ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞതൊന്നും സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നില്ല. സാത്താൻ ആന്റണിയുടെ മാസ് പ്രകടനം  സിനിമയിൽ കാണാൻ കഴിയുമെന്നാണ്  ടീസറിൽ നിന്നും മനസിലാവുന്നത്.

ജോജു ജോർജിനെ കൂടാതെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദർശൻ, വിജയരാഘവൻ, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങീ താരങ്ങളും ആന്റണിയിൽ അണിനിരക്കുന്നു. പാപ്പൻ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ആന്റണി. മാസ്- ആക്ഷൻ ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.  ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Read more

ഐൻസ്റ്റീൻ സാക്ക് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാജേഷ് വര്‍മ്മയും ഛായാഗ്രഹണം രണദിവെയും നിർവഹിക്കുന്നു. എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആര്‍ ഒ – ശബരി.മാര്‍ക്കറ്റിംഗ് പ്ലാനിംഗ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.