ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കോമഡിയും എന്റര്‍ടൈന്‍മെന്റും നിറഞ്ഞ ആദ്യ പകുതിയും, സാമൂഹിക പ്രസക്തിയുള്ള രണ്ടാം പകുതിയും മികച്ചൊരു സിനിമാനുഭവമാണ് നല്‍കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം കേരളത്തില്‍ നിന്നും മാത്രം 2.75 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളിയെ പഴയ പോലെ കാണാന്‍ കഴിഞ്ഞുവെന്നും പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്.
അതുപോലെ തന്നെ സലിം കുമാറിന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും പ്രകടനം ഗംഭീരമാണെന്നും പ്രേക്ഷകര്‍ പറയുന്നു. ഡിജോ ജോസിന്റെ മുന്‍ചിത്രം ജനഗണമന പോലെ തന്നെ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയം മലയാളി ഫ്രം ഇന്ത്യയിലും ചര്‍ച്ചചെയ്യുന്നുണ്ട്. എന്നാല്‍ ജനഗണമന പ്രതീക്ഷിച്ച് ചെന്നാല്‍ ആവറേജ് അനുഭവമായിരിക്കും ലഭിക്കുകയെന്നും പ്രേക്ഷകര്‍ പറയുന്നത്.
അനശ്വര രാജന്‍, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീന്‍, ജനഗണമന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡിജോ ജോസ്- ഷാരിസ് മുഹമ്മദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.