ആദ്യ ദിവസത്തെ മികച്ച പ്രേക്ഷക പ്രതികരണത്തിന് ശേഷം പിന്നീട് വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഡിജോ ജോസ് ആന്റണി- നിവിൻ പോളി ചിത്രം ”മലയാളി ഫ്രം ഇന്ത്യ’ ഒടിടി റിലീസിനൊരുങ്ങുന്നു.
ജൂലൈ 5 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിനെതിരെ തിരക്കഥ മോഷണ ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തുവന്നിരുന്നു. കൂടാതെ 30 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആകെ 14 കോടി രൂപ മാത്രമാണ് കളക്ഷൻ ലഭിച്ചതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറെ റിലേറ്റബിൾ ആയ ഒരു നിവിൻ പോളി ചിത്രം!
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ ജൂലൈ 5 മുതൽ Sony LIVൽ#MalayaleeFromIndia #SonyLIV #MalayaleeFromIndiaOnSonyLIV#NivinPauly #DijoJoseAntony #ListinStephen #DhyanSreenivasan #AnaswaraRajan pic.twitter.com/bICDBliO9T— Sony LIV (@SonyLIV) June 19, 2024
ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ്- ഷാരിസ് മുഹമ്മദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.