നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കോമഡി- എന്റർടൈൻമെന്റ് നിറഞ്ഞ ആദ്യ പകുതിയും, സാമൂഹിക പ്രസക്തിയുള്ള രണ്ടാം പകുതിയും മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളിയെ പഴയ പോലെ കാണാൻ കഴിഞ്ഞുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ സലിം കുമാറിന്റെയും ധ്യാൻ ശ്രീനിവാസന്റേയും പ്രകടനം ഗംഭീരമാണെന്നും പ്രേക്ഷകർ പറയുന്നു.
#MalayaleeFromIndia ❤️
Getting postive respone all over the world
Thanks @DijoJoseAntony for making movie with #NivinPauly ❤️❤️ pic.twitter.com/1ugPmCU8dp— vyshnav. (@v5hnav) May 1, 2024
#Malayaleefromindia on fdfs & disappointed. Even though it has a watchable 1st half with some high and funny moments, the 2nd half was disaster. It’s like watching a 3hour version of a WhatsApp status or a Facebook post. The songs are bad, but the comedy scenes b/w it was tragic. pic.twitter.com/ArPG0Ozkzl
— BABY BLUE (@BabyBlueN7) May 1, 2024
Malayalee from India is a must watch 💙💙 pic.twitter.com/Z9YIXyTsUp
— Chaitanya. (@illusionistChay) May 1, 2024
ഡിജോ ജോസിന്റെ മുൻചിത്രം ജന ഗണ മന പോലെ തന്നെ സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയം മലയാളി ഫ്രം ഇന്ത്യയിലും ചർച്ചചെയ്യുന്നുണ്ട്. എന്നാൽ ജന ഗണ മന പ്രതീക്ഷിച്ച് ചെന്നാൽ ആവറേജ് അനുഭവമായിരിക്കും ലഭിക്കുകയെന്നും പറയുന്നു.
#MalayaleeFromIndia Review
2nd Half >> 1st Half
Neat and Clean Movie ❤️
ആരും ജന ഗണ മന പ്രദീക്ഷിച്ചു പോവണ്ട.
Comedy work avnind athepole second half feel good ahn 🫵Overall padam kollam @NivinOfficial is back 🙇🔥
Padam kandit review id ❤️#NivinPauly #MalayaleeFromIndia pic.twitter.com/MLug4yHc2Q
— ᴊᴏᴇ ᴩᴀᴜʟ ᴍᴀᴛʜᴇᴡ ❤️ (@H_A_R_V_I) May 1, 2024
അനശ്വര രാജൻ, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read more
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ്- ഷാരിസ് മുഹമ്മദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.