'ഒമര്‍ ലുലു കാര്യങ്ങള്‍ അറിയിച്ചിരുന്നെങ്കില്‍ പരിപാടി നടന്നേനെ'; സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞ് ഹൈലൈറ്റ് മാള്‍

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചെറിയ പരിപാടി ആയിരിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. നടി ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അവസാന നിമിഷം പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഹൈലറ്റ് മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ വിശദീകരിച്ചു.

സംവിധായകന്‍ ഒമര്‍ ലുലുവും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ പരിപാടി നടത്താന്‍ കഴിയുമായിരുന്നുവെന്നും തന്‍വീര്‍ പറഞ്ഞു. വൈകുന്നേരം 5.30 ന് ശേഷം ഇത് സംബന്ധിച്ച് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അപ്പോഴാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്. പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷം പല തവണ ഒമറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

സിനിമയുടെ ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞെന്നും എന്നാല്‍ ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഒമര്‍ ലുലു അറിയിച്ചു.ഇര്‍ഷാദ് ആണ് നല്ല സമയത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്.

ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ത്ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?