ബുക്ക് മൈ ഷോ റേറ്റിങ്ങില്‍ അട്ടിമറി; നെഗറ്റീവ് റിവ്യൂ ഇട്ട് സിനിമ തകര്‍ക്കുന്നതായി ആരോപണം

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ റേറ്റിംഗിന്റെ കാര്യത്തില്‍ കൃത്രിമത്വം കാട്ടുന്നുവെന്ന് ആരോപണവുമായി പ്രമുഖ നിര്‍മ്മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്‌സ്. തങ്ങളുടെ പുതിയ സിനിമ “അന്വേഷണ”ത്തിനാണ് ബുക്ക് മൈ ഷോയില്‍ മോശം റിവ്യൂവും റേറ്റിങ്ങും നല്‍കി എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് ഉയര്‍ത്തി നല്‍കാമെന്ന വാഗ്ദാനവുമായി ചില ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം ചില ഐഡികളും ഐപി അഡ്രസ്സുകളുമായി സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും ഇ4 എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ അറിയിച്ചു.

“മറിയം വന്ന് വിളക്കൂതി” ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജേഷ് അഗസ്റ്റിനും ഇതേ ആരോപണങ്ങളുമായി എത്തിയിരുന്നു. വ്യാജ ഐഡികളില്‍ നിന്നാണ് മോശം റിവ്യൂവും റേറ്റിങ്ങും കൊടുക്കുന്നത്. “”ഞങ്ങള്‍ക്കുണ്ടായ ഭീമമായ നഷ്ടം മുകളില്‍ പരാമര്‍ശിച്ച ഐഡികളില്‍നിന്നും ബുക്ക് മൈ ഷോയില്‍ നിന്നും തുല്യമായി ഈടാക്കാനായി കേസ് കൊടുക്കാനും ഞങ്ങള്‍ തീരുമാനിച്ചു”” എന്നും ഇ4 എന്റര്‍ടെയിന്‍മെന്റ്‌സ് പറയുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ