മാമാങ്കത്തിലെ ഉണ്ണിമായയ്ക്ക് വിവാഹം; ചിത്രങ്ങള്‍ വൈറല്‍

“മാമാങ്കം” സിനിമയിലെ നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹ ആണ് വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. 2012 മുതല്‍ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തുകയെന്നും പ്രാചി വ്യക്തമാക്കി.

ഓഗസ്റ്റ് 7ന് രാവിലെ വിവാഹ നിശ്ചയവും വൈകിട്ട് വിവാഹവും നടക്കും. 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹവേദിയില്‍ സാനിറ്റൈസറും മാസ്‌ക്കും ഉണ്ടാകും. അതിഥികള്‍ കൂട്ടായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളയില്‍ എത്താനാണ് അറിയിച്ചതെന്നും പ്രാചി പറയുന്നത്.

ഓഗസ്റ്റ് 3 മുതല്‍ വിവാഹത്തിന്റെ ആഘോഷങ്ങള്‍ ആരംഭിക്കും. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീം നായികയായിരുന്ന പ്രാചി മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു താരം.

2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ബാസ്‌ക്കറ്റ് ബോളും കളിച്ചിരുന്നു. ബാസ്‌കറ്റ്ബോളില്‍ ദേശീയ സബ്ജൂനിയര്‍ താരമായിരുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍പദവി വഹിച്ചശേഷം മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്ലാന്‍. മോഹന്‍ലാല്‍ ചിത്രം “റാം” ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

Latest Stories

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം